Jun 19, 2009

വിരഹം...!?



"ഒരിക്കലും മറക്കാതെ നിന്‍ മുഖം ഞാന്‍ എന്‍റെ
ഹൃദയത്തിന്‍ തട്ടില്‍ നിറച്ചിടുന്നു
ആരോടും പറയാതെ ദിവ്യ പ്രണയത്തിന്‍
ഓര്‍മ്മകള്‍ ഞാന്‍ എന്നും നനച്ചിടുന്നു
അന്നാദ്യം നിന്നെ ഞാന്‍ കണ്ടതും
പിന്നെ നിന്‍ മുഖം എന്നില്‍ പതിഞ്ഞതും
ഞാനിന്നു രാവില്‍ ഓര്‍ത്തിടുന്നു

നീ എന്‍റെ ജീവന്റെ ജീവന്‍ ആണെങ്കിലും
ഇന്നു നീ എന്നെ വിട്ടു പോയെങ്കിലും
എന്നും നിനക്കായ് കാത്തിരുപ്പു‌
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നില്‍ നിറച്ചു ഞാന്‍
നിര്‍വൃതി മാത്രം നുകര്ന്നിരുപ്പു,.............

സ്വപ്നത്തിന്‍ സംഗീതം ഈണങ്ങള്‍ മീട്ടുമ്പോള്‍
ദേവനുരാഗം നീ പകര്ന്നതോര്‍ക്കും
ഒരിക്കലും മറക്കാന്‍ കഴിയാതെ ഞാന്‍
എവിടേയോ നിന്നെ തിരഞ്ഞിടുന്നു
ആദ്യനുരാഗതിന്‍ താളമേളങള്‍
എന്നില്‍ നിറച്ചവള്‍ നീ
എന്നിട്ടും എന്നുടെ അനുവാദമില്ലാതെ
എന്നെ നീ വേര്പിരിഞ്ഞു

നിന്‍റെ സ്നേഹത്തിന്റെ ഭാവഭേദങ്ങള്‍
അറിയാതെ ഞാന്‍ നിന്നേ പ്രണയിചചുപോയ്
എന്നിലെ നിന്നേ എന്‍റെ സ്വപ്നങ്ങളില്‍
ഞാനെന്റെ രാജകുമാരിയാക്കി
എന്നും നിനക്കായ് ദാഹിച്ചു എന്‍ മനം
ഇന്നു നിനക്കായ് കേഴുന്നു ..................

Align Left
നീ ഒരു പൂവായിരുന്നെങ്കില്‍
നിന്നേ ഞാന്‍ എന്നേ പറിചെടൂതേനേ ,...........
നീ രു നിറമായി രുന്നെങ്കില്‍
നീ എന്നേ എന്‍ സ്വന്തമായേനെ .

ഇന്നു ഞാന്‍ തേങ്ങുന്നു എന്‍ മനം തേടുന്നു
നിന്നെ ..........................................നിന്നെ മാത്രം" .



"ഈ കവിത എന്റെ കോളേജ് മാഗസീനില്‍ പ്രസിദ്ധീകരിചിരുന്നതാണ് ".



Jun 12, 2009

അവള്‍

എന്റെ മനസിന്റെ ഉള്ളറകളില്‍
എന്നോ അനുവാദമില്ലാതെ
വന്നവള്‍ നീ .........,!

എന്റെ കിനാവും നിദ്രയും
നീ എന്തെ തടസപ്പെടുത്തുന്നു ,
എന്റെ മനസിന്റെ ഭാവവ്യത്യസങ്ങള്‍
എന്തെ നീ മനസിലാക്കുന്നില്ല .....?
ഞാന്‍ നിന്നെ ഇഷ്ടപെടുന്നു എന്‍ തോഴി
ഞാന്‍ നിന്നെ സ്നേഹിക്കുന്നു

നിന്റെ മൌനം എന്റെ മനസിനെ നൊമ്പരപെടുത്തുന്നു
എന്തെ നീ എന്നോട് മിണ്ടാത്തത്‌
നിന്നെ ഞാന്‍ സ്വന്തമാക്കട്ടെയോ ........?

"പ്രണയം ഒരു അനുഗ്രഹം ആണ് ....................വരദാനവും...................."