Sep 8, 2010

മന്ത്രം മറന്ന തന്ത്രി ..



ഉഷ്ണകാറ്റലറി വിളിക്കുന്നു ....,
ഉടയാടകള്‍ അഴിഞ്ഞു പോകുന്നു .
ഉഷ്ണം കൊണ്ടി മണല്‍തരികള്‍
ഉണ്മതരായി നൃത്തം ചെയുന്നു .

ജപമാലകള്‍ ഹസ്തങ്ങളില്‍ ഇഴുകി -
ചെര്ന്നോലിക്കുന്നു.
മന്ത്രമെഴുതിയ ഓലക്കഷണം
ഓര്‍മയായ്‌ മണ്ണില്‍ അലിയുന്നു .
ഓര്‍മ ചെപ്പു തുറക്കാന്‍ മന്ത്രതന്ത്രികള്‍
മണികള്‍ മുഴക്കുന്നു ....

കാറ്റേ ...,കടലേ...,കാമിനിമാരെ.....,
മറഞ്ഞു പോയെന്‍ മന്ത്രതളികകള്‍ കണ്ടോ.....?
ഓര്‍മ്മകള്‍ എങ്ങോ മറഞ്ഞു പോയി .

മന്ത്രം ചൊല്ലിയ നാവുകള്‍ എന്തോ -
പിഴവ് മണത്തു കിടക്കുന്നു .

മന്ത്രം മറന്ന തന്ത്രി -ഞാനിന്നു-
മന്ത്രം മാഞ്ഞു പോയി .
ഇരുളിന്‍ ജാലക പടിയില്‍ ഞാന്‍ വച്ച
മണ്‍പാത്രമുടെഞ്ഞു പൊയ്...!
ആരും കാണാതെ ഞാന്‍ വച്ച
മന്ത്ര കുടം ഉടഞ്ഞു പോയി .

ഇനി ഞാന്‍ വെറുമൊരു "തന്ത്രി "
'മന്ത്രം മറന്ന തന്ത്രി'