Aug 19, 2010

ഓണം.....ഓര്‍മകളില്‍ ..,


ഓണം ........................കേരളീയരുടെ ദേശീയ ഉത്സവം ആണ് ....എല്ലാ വര്‍ഷവും ചിങ്ങമാസത്തിലാണ് ഓണം ആഖോഷിക്കുന്നത് ...അത്തം പത്തിന് തിരുവോണം ആണ്..ഓണത്തിന് പൂപറിച്ച്‌ അത്തപൂക്കളം ഇടാറുണ്ട് ..തിരുവോണ ദിവസം മാവേലി മന്നന്‍ തന്‍റെ പ്രജകളെ കാണാന്‍ വരുന്നു എന്നാണ് ഐതിഹ്യം ..ഓണത്തിന് എല്ലവരും പുതുപുത്തന്‍ ഓണക്കോടികള്‍ അണിഞ്ഞുകൊണ്ട് ഓണസദ്യക്ക് ഇരിക്കും ...............ഓണസദ്യ ഓണത്തിന്‍റെ ഏറ്റവും വലിയ പ്രതെയ്കതയാണ്..."കാണം വിറ്റും ഓണം ഉണ്ണണം" എന്നാണ് ഒരു പഴംചൊല്ല് അഞ്ചാം ക്ലാസ്സിലെ രചന ബുക്കില്‍ ഞാനും നിങ്ങളും ഓണത്തെക്കുറിച്ച് ആദ്യമായി എഴുതി പഠിച്ചവ .............ഓര്‍മ്മകള്‍ ജനിക്കുകയാണിവിടെ അന്നത്തെ ഓണം ....ഓണക്കാലം ....പ്രകൃതി പോലും തയാറെടുക്കുന്നു പാട്ടുപാടുന്നു .....നൃതംചെയുന്നു ....ഓണത്തുമ്പികള്‍ നിര നിര നിരയായ്‌ പാറിനടക്കുന്നു .........എല്ലാവരും ഓണത്തപ്പനെ വരവേല്‍ക്കാന്‍ ആഹ്ലാദത്തോടെ ഉത്സാഹത്തോടെ കാത്തിരിക്കുന്നു ..

കൊച്ചു കുട്ടിയായ ഞാനും ഓണത്തിന് എനിക്ക് കിട്ടിയേക്കാവുന്ന ഓണസമ്മാനങ്ങള്‍ക്ക് വേണ്ടി കണ്ണും നാട്ടു കാത്തിരുന്നു..സാധാരണയായി എനിക്കുള്ള ഓണസമ്മാനം എന്‍റെ വല്യപ്പച്ചനും വല്യമ്മച്ചിയും ആണ് കൊണ്ട് വരാറുള്ളത് .സമ്മാനം എന്ന് പറഞ്ഞാല്‍ വലിയ സമ്മാനം ഒന്നും അല്ല ചിലപ്പോള്‍ എന്തെങ്കിലും കളിപാട്ടമോ കളിതോക്കോ ,പന്തോ പുതിയ ഉടുപ്പോ ഒക്കെ ആയിരിക്കും . എന്തായാലും ആ ദിവസം ഇവയൌന്നും ആരും തൊടാന്‍ അനുവദിക്കാറില്ല ..കളിതോക്കിനെ കുറിച്ച് പറയുമ്പോള്‍ ആദ്യ നിമിഷങ്ങളില്‍ തന്നെ അത് പൊട്ടിച്ചു തീര്‍ക്കും ..പിന്നെ അതിന്റെ" പൊട്ടാസ് " നു വേണ്ടി കരച്ചില്‍ ...എന്നും ആ കരച്ചിലും കളിതോക്കിന്റെ പൊട്ടല്‍ ശബ്ദവും അപ്പോഴുണ്ടാകുന്ന വെടി മരുന്നിന്‍റെ ചൂടുള്ള ഗന്ധവും എല്ലാം മനസിലൂടെ ഓടി പോകുന്നുണ്ട് .ഇല്ലേ .........?

നമ്മള്‍ ഒക്കെ ഭാഗ്യം ചെയ്തവര്‍ ആണ് .ഓണത്തിന്‍റെ ശുദ്ധമായ വികാരങ്ങള്‍ ആസ്വദിക്കാന്‍ കഴിഞ്ഞവര്‍ .ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ,ഉത്തരാധുനികതയുടെ മുഖംമൂടികള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഓണം ആഖോഷിക്കാന്‍ സാധിച്ചത് .,ഇന്ന് വിഡ്ഢി പെട്ടിയുടെ മുന്‍പില്‍ ഇരുന്നു ചാനല്‍ മാറ്റിയും നട്സും ചിപ്സും ടച്ചിങ്ങ്സ് ആകി ഇന്‍സ്റ്റന്റ് ഓണം ആഖോഷിക്കുന്ന നമ്മള്‍ക്ക് ഓണം ഒരു വികാരം ആയിരുന്നത് നമ്മുടെ കുട്ടികാലത്ത് മാത്രമാണ്.
ഞങ്ങളുടെ നാട്ടില്‍ ഓണത്തിന് ചില ക്ലബുകള്‍ ഓണപ്പരിപാടി നടത്തുന്ന പതിവുണ്ട് .ഇന്നത്തെ ഉത്തരാധുനികതയുടെ സന്തതികള്‍ കേട്ടിട്ട് പോലുമില്ലാത്ത കളികള്‍ ....കിളിത്തട്ട് ,കബഡി,എറി പന്ത് കളി ,തലയണ അടി ,മിട്ടായി പെറുക്കല്‍ ,കസേര കളി ,സുന്ദരിക്ക് പൊട്ടു തോടില്‍ ,ഉറിയടി ,വടം വലി ,,ഓരോ നാട്ടില്‍ ഓരോ തരത്തില്‍ പല പേരുകളില്‍ ....അങ്ങനെ എന്തെല്ലാം ....ഓര്‍മ്മകള്‍ മനസിനെ പിറകോട്ടു ആനയിക്കുന്നു .പുതിയ വസ്ത്രങ്ങളും അണിഞ്ഞു കയില്‍ സമ്മാനങ്ങളുമായി ഓണക്കളില്കള്‍ ആസ്വദിച്ചിരുന്ന എന്‍റെ കുട്ടിക്കാലം .ഇന്നും ഓണത്തിന്" ഒരു ഓണ സമ്മാനം കിട്ടിയിരുന്നെങ്കില്‍ " എന്ന് മനസ്സില്‍ കൊതിയിലാത്തവര്‍ ആരുണ്ട്......?
ഓര്‍മകളില്‍ ആണ് ഇനി ഓണം ...ഓര്‍മകളുടെ പാഠപുസ്തകം മറിച്ചുനോക്കുമ്പോള്‍ പഴയകാലത്തിലെ ജീവനുള്ള ചില ചിത്രങ്ങള്‍ .നിറം മങ്ങിയ ഇന്നത്തെ കാലത്തെക്കുറിച്ച് പരിവേദനങ്ങള്‍ ...അന്ന് ഞങ്ങള്‍ അങ്ങനെ ആയിരുന്നു ...ഇങ്ങനെ ആയിരുന്നു എന്ന് കൂട്ടുകരോടെ പറയാന്‍ വെമ്പുന്ന നമ്മുടെ മനസ് .എല്ലാരെക്കാളും നല്ല ഓണം ആഖോഷിചിട്ടുള്ളത് ഞാനാണ്‌ എന്നാ ശാട്യമുല്ല വാക്കുകള്‍ ..ഓണക്കാലതെങ്കിലും നമ്മള്‍ ഇന്നലകളില്‍ ജീവിക്കുന്നുണ്ട് .

മാവേലിതമ്പുരാന്‍ നാടുവണ കാലം പോലെ ഒരു കാലം അതാണ് നമ്മുടെ സ്വപ്നം .പക്ഷെ അതൊരു നഷ്ട സ്വപനം ആണെന്ന് എല്ലാര്‍ക്കുമറിയാം .എങ്കിലും ഈ കോണ്‍ക്രീറ്റ് സൗധങ്ങള്‍കിടയിലും നമ്മുടെ മനസുകള്‍ ഓണത്തിന്‍റെ ആരവം മുഴങ്ങുമ്പോള്‍ തന്നെ ആശംസകള്‍ അയക്കാനും അത്തപ്പൂക്കളം ഒരുക്കാനും ഒക്കെ നമ്മളെ പ്രരിപ്പിക്കുന്നത് ഏതോ കാലത്ത് ഓണം നമുക്ക് ഒരു വികാരം ആയിരുന്നത് കൊണ്ടാണ്.ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളെകള്‍ നമുക്കുണ്ടാവട്ടെ എന്നാശംസിക്കുന്നു. .. 'ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ '.
നിങ്ങളുടെ സ്വന്തം,
സോഡാ ഗ്ലാസ്‌ വച്ച ചെറുപ്പക്കാരന്‍.

Aug 10, 2010

വാളുവച്ചവന്‍


നട്ടപാതിരക്കു ചൂട്ടും കത്തിച്ചു വയലിന്‍റെ അരികത്തു കൂടി മെയിന്‍ റോഡിലേക്ക് ഇറങ്ങി .വഴിയില്‍ വച്ച് കണ്ട പാതിരി ചോദിച്ചു "എവിടേക്ക."......? ....അല്‍പ്പം പതിഞ്ഞ സ്വരത്തില്‍ "വാള് വെക്കാന്‍". ഞെട്ടിയ പാതിരിയുടെ മുഖം നോക്കാതെ ഇരുട്ടില്‍ ചൂട്ടിന്റെ വെളിച്ചത്തില്‍ നടന്നു കൊണ്ടേ ഇരുന്നു ..ആ നടത്തത്തിനു ഒരു താളം ഉണ്ടായിരുന്നു .കാലത്തിന്‍റെ വികൃതികള്‍ അയാള്‍ക്ക് നല്‍കിയ ഒരു മുറിഞ്ഞ മനസിന്റെ ഉടമയായിരുന്നു .ചീറി പാഞ്ഞു എതിരെ വന്ന ജീപ്പ് നിര്‍ത്തി വണ്ടിക്കാരന്‍ ചോദിച്ചു "കുറുപ്പേ . ... എവിടേക്ക"........................?.വീണ്ടും പതിഞ്ഞ സ്വരത്തില്‍ "വാള് വെക്കാന്‍".നടത്തത്തിനു വേഗം കൂടി .നല്ല മഞ്ഞുണ്ട് .ഇരുട്ടിന്‍റെ സൌന്ദര്യം കുറഞ്ഞു വരുന്നു .ഒടുവില്‍ തന്‍റെ ലകഷ്യ സ്ഥാനത് ..മുക്കവലയില്‍ ....പഞ്ചായത്ത് കിണറിന്റെ ഇടിഞ്ഞ കൈവരികള്‍ .....ആരും തിരിഞ്ഞു നോക്കാത്ത സ്ഥലം ....കിണര്‍ ആണെങ്കിലും അതില്‍ കുപ്പ ഇടുന്ന സ്ഥലമാണ്‌ ...നാറിയ ഗന്ധം അയാളുടെ മുഖത്തെ പ്രക്ശുബ്ധനക്കി ..താന്‍ അരയില്‍ ഒളിപ്പിച്ച വാള്‍ പുറത്തെടുത്തു ..താന്‍ ചെയ്താ കുലപാതകത്തിന്റെ ഏക തെളിവ് ....ആ വളുവക്കാന്‍ ആണ് നാട്ടപതിരക്ക് ഈ കഷ്ടപ്പാട് .നല്ല ആഴമുള്ള കിണറാണ് കിണറ്റിലിരങ്ങണം .ഇറങ്ങി ഏതെങ്കിലും ഇടുക്കില്‍ അടിച്ചുറപ്പിച്ചു വക്കണം ,എന്നിട്ട് ഒരു കുലപതകി യെ മനസ്സില്‍ തിരുകി ആരും അറിയാതെ ജീവിക്കണം എല്ലാം മനസ്സില്‍ പറഞ്ഞുറപ്പിച്ചു ...കിണറ്റില്‍ ഇറങ്ങാന്‍ വേണ്ടി താന്‍ കൊണ്ടുവന്ന കയര്‍ എടുത്തു തൂണില്‍ കെട്ടി ..കിനെട്ടിലെക്കിരങ്ങി ..പകുതി എത്തിയപ്പോഴേക്കും .ദ്രവിച്ച തൂണ്‍ ഒരലര്‍ച്ചയോടെ അയാളെയും കൊണ്ട് ആ പോട്ടകിണറിന്റെ ആഴങ്ങളിലേക്ക് ...ചപ്പു ചവറില്‍ കിടന്നിരുന്ന ഒരു കഷണം ഇരുമ്പ് കമ്പിയില്‍ അയാളുടെ ശരീരം ഞെരിഞ്ഞു ...മരണം......,അത് സംഭവിച്ചു ............ പിറ്റേ പുലര്‍ച്ചയില്‍ ജനം ഇരട്ടകുലപതകത്തിന്റെ പിറകെ .......,

Aug 9, 2010

വെറുതേ.......,


ഒരു കറുത്ത ഞായറിന്റെ ഞരക്കം
ശ്വാനന്‍ ഓരിയിടുന്നു .
മൂടി പുതച്ചു കിടക്കുമെന്‍ മനസിന്‍റെ -ഉള്ളിലാരോ
തെറി പാട്ടുപാടുന്നു.
ആടുന്നു പാടുന്നു കുയിലുകള്‍ തേങ്ങുന്നു ,
മണലില്‍ ആരോ മധുരം വിളമ്പുന്നു .
മുടിയും അഴിച്ചിട്ടു തേങ്ങുന്ന സ്ത്രീ ശബ്ദം
ചുടല പറമ്പിലെ തീകള്‍ കെടുത്തുന്നു
തീഷ്ണത ഉള്ള ആ കണ്ണുകള്‍ നോക്കവേ-
അടര്‍ന്നു വീണു പൊയ്-- നിശ്ചലമയവ
ഞെട്ടി തരിച്ചു നിന്ന് ഞാനെന്‍റെ
മാറത്തടിച്ചു കരഞ്ഞുപോയി
മനസിന്‍റെ ഉള്ളിലെ മണ്‍കൂടാരങ്ങള്‍
പൊട്ടി തകര്‍ന്നു ഒലിച്ചു പോയ്‌
നീറുന്ന വേദനകള്‍ മാത്രം ഇനി
എന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നു പോയി
നാളെയുടെ ജീവിതസഞ്ചയ തേരില്‍ ഞാന്‍
തേരാളി ഇല്ലാതെ ഉറങ്ങി നില്‍പ്പു.....,


കാലം തന്ന ആഭരണങ്ങള്‍ ചാര്‍ത്തി നിലാവുള്ള ഈ രാത്രിയില്‍ മൌനം ഭജിച്ചു ഞാന്‍ ഉറങ്ങുകയാണ്‌
നഷ്ടസ്വപ്നങ്ങള്‍ എന്നെ വേട്ടയാടുന്നുണ്ട്‌ .ഇരുളിന്‍റെ വിരിമാറത്തു കൂടി ചീറി പാഞ്ഞലയാന്‍ എന്‍റെ മനസ് വെമ്പുകയാണ്
നാളെയുടെ നനുത്ത സ്പര്‍ശനത്തിന് വേണ്ടി ............!