Aug 19, 2010

ഓണം.....ഓര്‍മകളില്‍ ..,


ഓണം ........................കേരളീയരുടെ ദേശീയ ഉത്സവം ആണ് ....എല്ലാ വര്‍ഷവും ചിങ്ങമാസത്തിലാണ് ഓണം ആഖോഷിക്കുന്നത് ...അത്തം പത്തിന് തിരുവോണം ആണ്..ഓണത്തിന് പൂപറിച്ച്‌ അത്തപൂക്കളം ഇടാറുണ്ട് ..തിരുവോണ ദിവസം മാവേലി മന്നന്‍ തന്‍റെ പ്രജകളെ കാണാന്‍ വരുന്നു എന്നാണ് ഐതിഹ്യം ..ഓണത്തിന് എല്ലവരും പുതുപുത്തന്‍ ഓണക്കോടികള്‍ അണിഞ്ഞുകൊണ്ട് ഓണസദ്യക്ക് ഇരിക്കും ...............ഓണസദ്യ ഓണത്തിന്‍റെ ഏറ്റവും വലിയ പ്രതെയ്കതയാണ്..."കാണം വിറ്റും ഓണം ഉണ്ണണം" എന്നാണ് ഒരു പഴംചൊല്ല് അഞ്ചാം ക്ലാസ്സിലെ രചന ബുക്കില്‍ ഞാനും നിങ്ങളും ഓണത്തെക്കുറിച്ച് ആദ്യമായി എഴുതി പഠിച്ചവ .............ഓര്‍മ്മകള്‍ ജനിക്കുകയാണിവിടെ അന്നത്തെ ഓണം ....ഓണക്കാലം ....പ്രകൃതി പോലും തയാറെടുക്കുന്നു പാട്ടുപാടുന്നു .....നൃതംചെയുന്നു ....ഓണത്തുമ്പികള്‍ നിര നിര നിരയായ്‌ പാറിനടക്കുന്നു .........എല്ലാവരും ഓണത്തപ്പനെ വരവേല്‍ക്കാന്‍ ആഹ്ലാദത്തോടെ ഉത്സാഹത്തോടെ കാത്തിരിക്കുന്നു ..

കൊച്ചു കുട്ടിയായ ഞാനും ഓണത്തിന് എനിക്ക് കിട്ടിയേക്കാവുന്ന ഓണസമ്മാനങ്ങള്‍ക്ക് വേണ്ടി കണ്ണും നാട്ടു കാത്തിരുന്നു..സാധാരണയായി എനിക്കുള്ള ഓണസമ്മാനം എന്‍റെ വല്യപ്പച്ചനും വല്യമ്മച്ചിയും ആണ് കൊണ്ട് വരാറുള്ളത് .സമ്മാനം എന്ന് പറഞ്ഞാല്‍ വലിയ സമ്മാനം ഒന്നും അല്ല ചിലപ്പോള്‍ എന്തെങ്കിലും കളിപാട്ടമോ കളിതോക്കോ ,പന്തോ പുതിയ ഉടുപ്പോ ഒക്കെ ആയിരിക്കും . എന്തായാലും ആ ദിവസം ഇവയൌന്നും ആരും തൊടാന്‍ അനുവദിക്കാറില്ല ..കളിതോക്കിനെ കുറിച്ച് പറയുമ്പോള്‍ ആദ്യ നിമിഷങ്ങളില്‍ തന്നെ അത് പൊട്ടിച്ചു തീര്‍ക്കും ..പിന്നെ അതിന്റെ" പൊട്ടാസ് " നു വേണ്ടി കരച്ചില്‍ ...എന്നും ആ കരച്ചിലും കളിതോക്കിന്റെ പൊട്ടല്‍ ശബ്ദവും അപ്പോഴുണ്ടാകുന്ന വെടി മരുന്നിന്‍റെ ചൂടുള്ള ഗന്ധവും എല്ലാം മനസിലൂടെ ഓടി പോകുന്നുണ്ട് .ഇല്ലേ .........?

നമ്മള്‍ ഒക്കെ ഭാഗ്യം ചെയ്തവര്‍ ആണ് .ഓണത്തിന്‍റെ ശുദ്ധമായ വികാരങ്ങള്‍ ആസ്വദിക്കാന്‍ കഴിഞ്ഞവര്‍ .ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ,ഉത്തരാധുനികതയുടെ മുഖംമൂടികള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഓണം ആഖോഷിക്കാന്‍ സാധിച്ചത് .,ഇന്ന് വിഡ്ഢി പെട്ടിയുടെ മുന്‍പില്‍ ഇരുന്നു ചാനല്‍ മാറ്റിയും നട്സും ചിപ്സും ടച്ചിങ്ങ്സ് ആകി ഇന്‍സ്റ്റന്റ് ഓണം ആഖോഷിക്കുന്ന നമ്മള്‍ക്ക് ഓണം ഒരു വികാരം ആയിരുന്നത് നമ്മുടെ കുട്ടികാലത്ത് മാത്രമാണ്.
ഞങ്ങളുടെ നാട്ടില്‍ ഓണത്തിന് ചില ക്ലബുകള്‍ ഓണപ്പരിപാടി നടത്തുന്ന പതിവുണ്ട് .ഇന്നത്തെ ഉത്തരാധുനികതയുടെ സന്തതികള്‍ കേട്ടിട്ട് പോലുമില്ലാത്ത കളികള്‍ ....കിളിത്തട്ട് ,കബഡി,എറി പന്ത് കളി ,തലയണ അടി ,മിട്ടായി പെറുക്കല്‍ ,കസേര കളി ,സുന്ദരിക്ക് പൊട്ടു തോടില്‍ ,ഉറിയടി ,വടം വലി ,,ഓരോ നാട്ടില്‍ ഓരോ തരത്തില്‍ പല പേരുകളില്‍ ....അങ്ങനെ എന്തെല്ലാം ....ഓര്‍മ്മകള്‍ മനസിനെ പിറകോട്ടു ആനയിക്കുന്നു .പുതിയ വസ്ത്രങ്ങളും അണിഞ്ഞു കയില്‍ സമ്മാനങ്ങളുമായി ഓണക്കളില്കള്‍ ആസ്വദിച്ചിരുന്ന എന്‍റെ കുട്ടിക്കാലം .ഇന്നും ഓണത്തിന്" ഒരു ഓണ സമ്മാനം കിട്ടിയിരുന്നെങ്കില്‍ " എന്ന് മനസ്സില്‍ കൊതിയിലാത്തവര്‍ ആരുണ്ട്......?
ഓര്‍മകളില്‍ ആണ് ഇനി ഓണം ...ഓര്‍മകളുടെ പാഠപുസ്തകം മറിച്ചുനോക്കുമ്പോള്‍ പഴയകാലത്തിലെ ജീവനുള്ള ചില ചിത്രങ്ങള്‍ .നിറം മങ്ങിയ ഇന്നത്തെ കാലത്തെക്കുറിച്ച് പരിവേദനങ്ങള്‍ ...അന്ന് ഞങ്ങള്‍ അങ്ങനെ ആയിരുന്നു ...ഇങ്ങനെ ആയിരുന്നു എന്ന് കൂട്ടുകരോടെ പറയാന്‍ വെമ്പുന്ന നമ്മുടെ മനസ് .എല്ലാരെക്കാളും നല്ല ഓണം ആഖോഷിചിട്ടുള്ളത് ഞാനാണ്‌ എന്നാ ശാട്യമുല്ല വാക്കുകള്‍ ..ഓണക്കാലതെങ്കിലും നമ്മള്‍ ഇന്നലകളില്‍ ജീവിക്കുന്നുണ്ട് .

മാവേലിതമ്പുരാന്‍ നാടുവണ കാലം പോലെ ഒരു കാലം അതാണ് നമ്മുടെ സ്വപ്നം .പക്ഷെ അതൊരു നഷ്ട സ്വപനം ആണെന്ന് എല്ലാര്‍ക്കുമറിയാം .എങ്കിലും ഈ കോണ്‍ക്രീറ്റ് സൗധങ്ങള്‍കിടയിലും നമ്മുടെ മനസുകള്‍ ഓണത്തിന്‍റെ ആരവം മുഴങ്ങുമ്പോള്‍ തന്നെ ആശംസകള്‍ അയക്കാനും അത്തപ്പൂക്കളം ഒരുക്കാനും ഒക്കെ നമ്മളെ പ്രരിപ്പിക്കുന്നത് ഏതോ കാലത്ത് ഓണം നമുക്ക് ഒരു വികാരം ആയിരുന്നത് കൊണ്ടാണ്.ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളെകള്‍ നമുക്കുണ്ടാവട്ടെ എന്നാശംസിക്കുന്നു. .. 'ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ '.
നിങ്ങളുടെ സ്വന്തം,
സോഡാ ഗ്ലാസ്‌ വച്ച ചെറുപ്പക്കാരന്‍.

1 comment:

  1. ഓണം
    ആ“ഘോ”ഷിക്കണം
    അതിനായി
    ആശംസകൾ

    ReplyDelete