Apr 30, 2010

അഴിയുന്ന മുഖം മൂടികള്‍

മുഖം മൂടികള്‍ അഴിയുന്നു ,
ഇരവിന്റെ പുത്രന്മാരുടെ
;
ഒരു ശീതികരണ മുറിയില്‍ ഇന്നലെ

അറ്റുപോയ ജീവന്‍റെ രക്തത്തുള്ളികള്‍

പറ്റിയിട്ടുണ്ട് അവരുടെ മേലങ്കികളില്‍ .


ചുവന്ന കണങ്ങള്‍ ചോദിക്കുന്നു
എവിടെ എന്‍റെ ജീവന്‍ ....?
ഇന്നലെ വരെ ഞാന്‍ ഓടി തളര്‍ന്ന

വഴികള്‍ ..............?
കഴുത്തരിഞ്ഞല്ലോ......... നിങ്ങള്‍ ............!
എന്തിനു ............?......ജീവന്‍ എന്ത് ചെയ്തു ...........?
ഇനിയുള്ള പകലുകള്‍ മുറിച്ചത് എന്തിനു ......?

നിന്‍റെ മുഖത്തെ അലങ്കാരം മാറ്റു

നിന്‍റെ പാദം ചുംബിച്ചതല്ലേ എന്‍റെ പ്രാണന്‍

എന്നിട്ടും നീ അത് ചെയ്തത് എന്തിനു............?
ഒന്നോര്‍ക്കുക ....നിനക്കുമുണ്ട് ജീവന്‍

നാളെയുടെ നിലാവത്ത്‌
നിന്‍റെ മാറില്‍ വാക്കത്തി കയറുമ്പോള്‍
നീ മൌനം ഭജിക്കുമോ ..........?
അപ്പോഴും ചീറിതെരിക്കില്ലേ...
ചുവന്ന നിറമുള്ള നിന്‍റെ ജീവന്‍റെ കണങ്ങള്‍


ഒടുവില്‍ ഊരി എറിയുന്നു തന്‍റെ മുഖം മൂടിയെ

മുഖത്തെ ക്രൂരത പൊയ് പൊയ്

അഴിച്ചെരിഞ്ഞ മുഖം മൂടി ദൂരെ കിടപ്പുണ്ട്
ആരെങ്കിലും അത് എടുതണിയുമോ............ ആവോ............?





Apr 29, 2010

നഷ്ടപെടും നിനക്കെന്നെ ...............?


ഓര്‍മയുടെ കുതിര കുളമ്പടികള്‍ കേള്‍ക്കുമ്പോള്‍ ,
നഷ്ടപെടും നിനക്കെന്നെ .

ഇന്നലെ പെയ്ത മഴയുടെ തണുപ്പിലും
നഷ്ടപെടും നിനക്കെന്നെ .

എന്‍റെ പാദം സ്പര്‍ശിച്ച വഴികളില്‍
നിന്‍ മിഴികള്‍ അലയുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ .

നിദ്രക്കായി നിന്‍ മിഴികള്‍ അണയുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ .

പാട്ടു കേള്‍ക്കാന്‍ കതോര്‍തിരിക്കുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ .

നിന്‍ പൊന്‍ വീണയില്‍ ശ്രുതികള്‍ മീട്ടുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ .


ഉണരുന്ന പ്രഭാതം നിന്‍ മിഴികളെ നോക്കുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ

പൌര്‍ണമി രാത്രിയില്‍ നീ നിന്‍ നിഴലിനെ പുണരുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ

ഏതോ തണുത്തൊരു സുപ്രഭാതത്തിലും
നഷ്ടപെടും നിനക്കെന്നെ
പകലിന്‍റെ സൂര്യന്‍ കത്തി അമരുമ്പോഴും
നഷ്ടപെടും നിനക്കെന്നെ


തൊടിയിലെ പൂക്കളും കര്‍പ്പൂര മാങ്ങയും
മിഴികളില്‍ നിറയുമ്പോള്‍

നഷ്ടപെടും നിനക്കെന്നെ


ഒരു പകലിന്‍റെ മധുരമുള്ള

വൃക്ഷ തണലിലും

നഷ്ടപെടും നിനക്കെന്നെ


സന്ദ്യയില്‍ വിരിയുന്ന താരകളെ എന്നുംബോഴും

നഷ്ടപെടും നിനക്കെന്നെ


പിന്നെ ,
ഒരു പൂവിന്‍റെ മാലകള്‍ കോര്‍ത്തിട്ടു ;
ആരോ.............. ;നിന്‍റെ കഴുതിലനിയുംബോഴും

നഷ്ടപെടും നിനക്കെന്നെ .

നീ കണ്ട സ്വപ്നങ്ങള്‍ ,ആര്‍ദ്രമാം പകലുകള്‍

സുഖമുള്ള രാത്രികള്‍,
നഷ്ടപെടും നിനക്കെന്നെ .


ഒടുവില്‍,
ഒരു ചിതയില്‍ ഞാന്‍ കുളിക്കുമ്പോഴും
നഷ്ടപെടും നിനക്കെന്നെ .........,
തീര്‍ച്ച ....,
നഷ്ടപെടും നിനക്കെന്നെ ...........പിന്നെ ഞാനില്ല .







Apr 22, 2010

എന്‍റെ സ്വപ്‌നങ്ങള്‍

എന്‍റെ സ്വപ്‌നങ്ങള്‍
.............................
സ്വപ്‌നങ്ങള്‍ കാണാന്‍ എന്തു രസമാണ്.............. ചിലപ്പോള്‍ പേടിപെടുതലുകള്‍ മാത്രം ............ചിലപ്പോള്‍ മനസ്സില്‍ കൊണ്ട് നടന്ന മുഖങ്ങള്‍ ഒരു മിന്നായം പോലെ പോകുന്നത് കാണാം.......................... .ഇന്നു എന്‍റെ ഇഷ്ടപ്രനെശ്വരിയെ സ്വപ്നം കണ്ടു കിടക്കാം എന്നോര്‍ത്ത് നിദ്രാദേവിയുടെ മടിത്തട്ടില്‍ ശയനം നടത്തുമ്പോള്‍ എവിടാ നിന്നോ ഒരു രാക്ഷസ രൂപം എന്‍റെ ഉറക്കത്തെ തടസപ്പെടുത്തുന്നു . .ചിലപ്പോള്‍ പരിചയമുള്ള മുഖങ്ങള്‍ മരണത്തെ സ്വീകരിക്കുനത് കാണാം.......................... അറിയാതെ മിഴിതുറക്കുമ്പോള്‍ .എന്താണ് ........?........ആരാണ് മരണപെട്ടത്‌ എന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല ..........സ്വപ്നങ്ങള്‍ വളരെ നിറംപിടിച്ചതാകും ചിലപ്പോള്‍ .............ഒരിക്കലും എനിക്ക് എത്താന്‍ പറ്റാത്ത അവസ്ഥകളില്‍ എത്തിയതായിതോനാം ................എന്‍റെ കണ്ണിനു സ്വാദ് തന്ന മുഖങ്ങളെ ഞാന്‍ അറിയാതെ ചിലപ്പോള്‍ പ്രണയിച്ചു എന്നു വരം .......ഞാന്‍ അവരോടൊത്ത് ശയിച്ചു എന്ന് വരാം .....കിന്നാരം പറഞ്ഞു എന്ന് വരാം ...........പാട്ടുപാടാം............ഒരുമിച്ചു കുട ചൂടി .....................മഴഏറ്റു ................വയല്‍ വരമ്പത്ത് കൂടി ....അവളെഎന്ടരികത്തു ചേര്‍ത്ത് പിടിച്ചു നടന്നതായി തോനാം ..............അവളുടെ സ്പര്‍ശനം എന്നെ ഒരുനിമിഷതെക്കെങ്കിലും ഉണ്മാത്തനാക്കം ............എല്ലാം കണ്ടു കണ്ണ് തുറക്കുമ്പോള്‍ ....എവിടാ എന്നാ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ കഴിയാതെ ...............മനസ് പതിയെ വീണ്ടുംമയക്കത്തിലേക്കു .......എവിടയാണ് ...കണ്ടുനിര്തിയത് .....മനസ് ചോദിക്കുന്നു .....എത്ര ഓര്‍ത്തിട്ടും കിട്ടുന്നില്ല .വീണ്ടും മയക്കത്തിലേക്കു ........ഉറക്കത്തിലേക്കു......."




ചിലപ്പോള്‍
മരിച്ച മുഖങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കും ............ചിലപ്പോള്‍ പേടി തോന്നും ..കണ്ണ് തുറന്നുനോക്കുമ്പോള്‍ .......ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ടാവും ...........എനിക്ക് ചെയാന്‍ പറ്റാത്ത കാര്യങ്ങള്‍ പലതും ഞാന്‍ ചെയുന്നതും .......................പോകാന്‍ പറ്റാത്ത ഇടങ്ങളില്‍ പോകുന്നതുംകാണാം..................അപകടങ്ങള്‍ ധാരാളം ഉണ്ടാവാം ..............പേടിച്ചു ഉറക്കെ കരയുമ്പോള്‍ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തേക്കു വരാറെ ഇല്ല ....പാമ്പും ........ചേരയും ..........ഒക്കെ അധിഥികളായി വരാറുണ്ട് ...............ചിലപ്പോള്‍ കുട്ടി കാലത്തേക്ക് മനസ് പോകുന്നത് കാണാം.....പണ്ടത്തെ ഓണവും ഓര്‍മകളും .................തുമ്പിയും............കരടികളിയും ഒക്കെ ...........രസമുള്ളകാഴ്ചകളും വന്നു പോവാറുണ്ട് ................ആരോടും പറയാന്‍ പറ്റാത്ത വന്യമായ സ്വപ്‌നങ്ങള്‍ ...........ധാരാളം സ്വപ്‌നങ്ങള്‍................ എല്ലാം ഇടക്ക് വച്ച് മുറിഞ്ഞു പോകുന്നതാണ് .............മനസിന്‍റെ ഉള്ളിലേ വെളിപ്പെടുത്തലുകള്‍ ആണത് ...................അവിടെ കണ്ണീരുണ്ട് .................കരച്ചിലുണ്ട് .......ചിരികള്‍ ഉണ്ട് ............ പരിഹസിക്കലുകള്‍ ഉണ്ട്..............എല്ലാം
......... ............. ................ ............
എന്‍റെ
സ്വപ്നങ്ങളില്‍ എത്രയോ തവണ ഞാന്‍ അവളോട്‌ പ്രണയം ചോദിച്ചു..................ഒന്നും മിണ്ടാതെ അവള്‍ മുഖം തിരിച്ചു നടന്നതെ ഉള്ളു .........എങ്കിലും..........നുണക്കുഴികള്‍ ഉള്ള അവളുടെ മുഖത്തെ മന്ദഹാസം എന്നെ നാളത്തേക്ക് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു ...........................പ്രതീക്ഷ നല്‍കുന്നു ...........നാളെ ചിലപ്പോള്‍ സമ്മതിചേക്കാം .;'

Apr 19, 2010

ഒരു ട്രെയിന്‍ യാത്ര

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ് ..ഇതില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് യാദൃശ്ചികം അല്ല ........മനപൂര്‍വമാണ്.

നേരം പുലര്‍ന്നു .സമയം 7.00Am ...വാടക വീടിന്‍റെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം ......................ഉറക്കച്ചടവോടെ "ആരെട അത് "....തന്‍റെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്കിടയില്‍ കയറി വന്ന അരോചക ശബ്ദത്തിന്റെ ഉടമയെ ശപിച്ചു കൊണ്ട് മുറിയിലുള്ളവര്‍ അലറി ...."ഞാന്‍ തന്നെ തമ്പി .................വാതില്‍ തുറക്കെടാ പന്ന....................... @#$%"."തുറന്നില്ലെങ്കില്‍ നീ എന്ത് ചെയും '.................ഡാ...................! "കഷ്ടമുണ്ട് പ്ലീസ് "...............ഒന്ന് തുറക്കടെ.
കൈയില്‍ ഒരു ബാഗും പിടിച്ചുകൊണ്ടു അവന്‍ അകത്തേക്ക് കയറി .."ഡാ വല്ലതും കഴിക്കാന്‍ കൊണ്ട് വന്നിട്ടുണ്ടോ ........................?"............ഉണ്ട് ............."ഉണ്ണിയപ്പം " ............"പിന്നെ അത് നീ തന്നെ തിന്നാ മതി " രാമന്‍ പറഞ്ഞു .'വല്ലാത്ത ക്ഷീണം' എന്ന് പറഞ്ഞു തമ്പി വന്ന വേഷത്തില്‍ തന്നെ കിടക്കയിലേക്ക് ....."ഇന്നെലെ ഒരുപോള ഉറങ്ങിയില്ല രാമാ "................പതിയെ മയക്കത്തിലേക്കു ......
..
.....ഇനി ഇന്നലെ നടന്ന കഥ ...............

സമയം 7.30 pm..............പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ...........മാവേലി എസ്പ്രേസ്സിനെ കാത്തിരിക്കുകയാണ്‌ അവന്‍ ................കൈയില്‍ ഓണ്‍ലൈന്‍ ആയി എടുത്ത ഇ ടിക്കറ്റ്‌ എല്ലാരും കാണട്ടെ എന്ന കണക്കില്‍ പിടിച്ചിട്ടുണ്ട് ........മനസ്സില്‍ പ്രതീക്ഷകള്‍ മാത്രം ...............തിരുവനംതപുറത്തു ഒരു സ്വകാര്യ കമ്പനിയില്‍ ജോലിനോക്കുകയാണ് ..തറവട്ടംബലം ആയ മുണ്ടിക്കാവിലെ ഉത്സവത്തിന്‌ വന്നതാണ്‌ നാട്ടില്‍ .................നാട്ടില്‍ അര്‍മാദിച്ചു നന്ടന്നു ഒരാഴ്ച ...............ഇനി തിരക്കുകളിലേക്ക് ..............നാളെ രാവിലെ റൂമില്‍ എത്തിയാല്‍ പിന്നെ തിരക്ക് തുടങ്ങി ...................റൂമിലെ ആ കണ്ണടക്കാരന് നിര്‍ബന്ധം ഉണ്ട് ..............നാട്ടില്‍ നിന്നും വരുമ്പോള്‍ എന്തെങ്കിലും കൊണ്ട് വരണം ......കയ്യില്‍ പൈസ ഉണ്ടായിട്ടും പത്തുരൂപയ്ക്ക് ഉണ്ണിയപ്പം വാങ്ങി ബാഗില്‍ ഇട്ടിട്ടുണ്ട് .കടയില്‍ നിന്നും അത് മേടിച്ചിട്ട് "നീ യൊക്കെ ഇതു തിന്നാമതി "ആത്മഗതം അവന്‍ അറിയാതെ പുറത്തു വന്നു ...............പൈസയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്...........തന്‍റെ കൈയില്‍ ഇരുന്ന പണം മൊത്തം ഇന്നലെ അമ്മയുടെ മുന്നിലേക്ക്‌ നീട്ടി "അമ്മെ ........ഇതാ അമ്മെ പണം .........എന്‍റെ സമ്പാദ്യം........ഞാന്‍ സ്വരുകൂട്ടി വചിരുന്നതാ......കമ്പനി ശമ്പളം കൂട്ടി തരാമെന്ന് പറഞ്ഞതായി രാമന്‍ ഇന്നലെ വിളിച്ചു പറഞ്ഞു .......അതുകൊണ്ട് അമ്മ ഇതു വച്ചോ ...........വീട്ടിലെ കാര്യങ്ങള്‍ നടക്കട്ടെ "............പക്ഷെ അമ്മക്ക് പണം കൊടുത്തതിനു ശേഷം കുറച്ചു കഴിഞ്ഞു രാമന്‍ വിളിച്ചു പറഞ്ഞു "അനിവാര്യമായത് സംഭവിച്ചു സാലറി കൂട്ടുന്നില്ല .....എന്തോ യുന്നിയെന്‍ പ്രശനം ........." കയില്‍ ഇരുന്നത് കൂടി പോയല്ലോ ....ശോ .!.വേണ്ടായിരുന്നു........

പതിയെ പിന്‍ഭാഗത്ത്‌ നിന്നും ഒരു അശരീരി "ബാഗലൂരില്‍ നിന്നും തിരുവനംതപുരതെക്ക് പോകുന്ന മാവേലി എസ്പ്രെസ്സ് അല്‍പസമയം കൂടി കഴിയുമ്പോള്‍ പ്ലട്ഫോരം നമ്പര്‍ രണ്ടില്‍ എത്തി ചേരുന്നതാണ് "................അവന്‍ അറിയാതെ തന്‍റെ ബാഗ്‌ ഒന്ന് കൂടി ഇറുക്കി പിടിച്ചു .............എന്നിട്ട് എല്ലാ ചെറുപ്പക്കാരും ട്രെയിന്‍ യാത്രക്ക് മുന്‍പ് പ്രാര്‍ത്ഥിക്കുന്ന പോലെ "മരുന്നിനെകിലും ഒരു സുന്ദരി എന്റെ സീറ്റിനു എതിര്‍ വശമുണ്ടാവനെ എന്റെ മുണ്ട്യ ക്കവിലംമ്മേ "............ട്രെയിന്‍ വന്നു എസ് 7......... 44 അപ്പര്‍ ബര്‍ത്ത് അതാണ് അവന്‍റെ സീറ്റ്‌ .....................അവന്‍ അകത്തു കയറി ......തന്റെ ഇരിപ്പടം കണ്ടു പിടിച്ചു ..........മനസാകെ തളര്ന്നപോലെ............ ..............എല്ലാ പ്രതീക്ഷകളും അസ്തമിച്ചു .....................മരുന്നിനു പോലും ഒരെണ്ണം ആ കംപര്‍ത്ടുമെന്റില്‍ പോലും ഇല്ല ..........................എല്ലാ ട്രെയിന്‍ ദൈവങ്ങലേം അവന്‍ ശപിച്ചു .......വിലപിച്ചു ....അവന്‍റെ തേങ്ങല്‍ ഒരു ചാറ്റല്‍ മഴയായ് വന്നു പൊയ് ...........ട്രെയിന്‍ നീങ്ങി തുടങ്ങി ...................അവനു ആകെ ഒരു മനോവിഷമം .................വല്ലാതെ .......ഇന്നു പോണ്ടായിരുന്നു ......ആരെയാണു കണികണ്ടത് ......താന്‍ രാവിലെ കണ്ട മുഖങ്ങളെ തേടി അല്‍പ്പം യാത്ര ......ഒടുവില്‍ ഓര്‍ത്തു ......എന്നെത്തന്നെ ആണല്ലോ ഞാന്‍ കണ്ടത് ദൈവമേ.
ട്രെയിന്‍ കണ്ണൂര്‍ അടുത്തു...............അവന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല .....ദൈവമേ .........അവന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ട പോലെ ..........കണ്ണൂരില്‍ നിന്നും ഒരു പട തന്നെ ഉണ്ടായിരുന്നു അവന്‍റെ കമ്പര്‍ത്ടുമെടില്‍ കയറാന്‍ ..........അവന്‍ സാതോഷം കൊണ്ട് മൂളി പട്ടു പാടി..........പഴയ ഒരു പാട്ട്........"എവിടാ സ്വര്‍ഗ്ഗ കന്യകള്‍ ...."എന്ന് തുടങ്ങുന്നത് ..........ഒന്ന് രണ്ടു സുന്ദരികള്‍ അവനു എതിര്‍ വശത്തിരുന്നു.....ഒരാള്‍ അവന്‍റെ അരികിലിം ...................എന്തോ ഒരു വിലകൂടിയ പെര്ഫും ന്റെ മണം അവനെ വല്ലാതെ മയക്കി ...................ഇനി അവന്‍ അവനോടെ തന്നെ ചോദിച്ചു........... "എടാ തമ്പി എട്ടു കുറ്റി പുട്ടിന്റെ നീളം മാത്രമുള്ള നീ ഈ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു പയ്യനെ പോലെ അല്ലെ അവര്‍ കാണു ....മീശ കുരുക്കാത്ത പയ്യന്‍ ....അവന്‍റെ മനസ് അവനോടെ ദേഷ്യം പിടിച്ചു .........അങ്ങനെ ഓരോരോ ചിന്ദകള്‍.".അവനു അവളുടെ മുഖത്തേക്ക് നോക്കെനമെന്നുണ്ടായിരുന്നു .....പക്ഷെ ആരേം തീരെ ശ്രദ്ധിക്കാതെ മാന്യന്റെ കുപ്പായം അണിയുംബോഴും മനസിന്‍റെ ചാപല്യം ഒളികണ്ണ്കളാക്കി എറിയുന്നുണ്ടയിരുന്നു അവന്‍ ......ആരും അറിയാതെ ..... ....അത് പോലെ അവന്‍റെ അടുത്ത് ഒരു ഭര്‍ത്താവും എതിര്‍വശത്ത് ഭാര്യയും ഇരിക്കുന്നുണ്ടായിരുന്നു ........എപ്പോഴൊക്കെയോ ഭാരയുടെം അവന്റെം കണ്ണുകള്‍ ഉടക്കി ...കുറച്ചു കഴിഞ്ഞു അവര്‍ ഭര്‍ത്താവിനോട് 'ചേട്ടന്‍ ഇവിട ഇരി ...ഞാന്‍ അവിടെ ഇരുന്നോളം 'അവനു ദേഷ്യം തോനി...'ഞാന്‍ ഒന്നും ചെയ്തില്ലല്ലോ 'അവന്‍ മനസ്സില്‍ പറഞ്ഞു ..... . . . .. ...സമയം പോയത് അവന്‍ അറിഞ്ഞില്ല .....കൂടെ ഇരിന്ന പെണ്‍കുട്ടി അവനെ തട്ടി പറഞ്ഞു "ഹലോ എനിക്കുറങ്ങണം താങ്കള്‍ ഒന്ന് മറിതരുമോ ......?'........ഒരു ചെറു മന്ധഹാതോടെ'ഓഫ് കോഴ്സ്'.എന്ന് പറഞ്ഞു തന്‍റെ ബാഗും എടുത്തുകൊണ്ടു മുകളിലെ ബിര്തിലേക്ക് ചാടി കയറി ...നീണ്ടു നിവര്‍ന്നു കിടന്നു ..........അവന്‍ ഞെട്ടി ...........മുകളിലവന്റെ എതിര്‍വശത്ത് ഒരു സുന്ദരി പെണ്‍കൊടി മയങ്ങുന്നുണ്ടായിരുന്നു ......അവളുടെ ശരീര ഭാഷ അവനെ ഏതോ ലോകത്തേക്ക് കൊണ്ട് പൊയ്................ .... അവനു ഉറങ്ങനെ കഴിഞ്ഞില്ല .....തിരിഞ്ഞും മറിഞ്ഞും കിടന്നു സമയം പോക്കി..............മുകളിലും താഴയൂം ഒക്കെ ആയി ശയനം നടത്തുന്ന സുന്ദരികളുടെ നിദ്രാ സുഖം അവനെ പേടിപെടുത്തി.....അങ്ങനെ അവന്‍ ഉറങ്ങാതെ ഓരോ നിമിഷവും തള്ളി നീക്കി ..
നേരം പുലര്‍ന്നു .........ട്രെയിന്‍ കൊല്ലത്തെത്തി ............തരുണീമണികള്‍ ഉറക്കമൊക്കെ വിട്ടു കെട്ടും ഭാണ്ടാകെട്ടുമൊക്കെ എടുത്തു ഇറങ്ങാന്‍ ഒരുങ്ങി ............സുന്ദരികള്‍ ഇറങ്ങി .....ഒരാള്‍ മന്ദഹാസത്തോടെ അവന്‍റെമുഖത്തേക്ക് നോക്കി യാത്ര പറയുന്ന പോലെ "താങ്ക്സ് കേട്ടോ"......"ഉം " ..............ട്രെയിന്‍ നീങ്ങി തുടങ്ങിഎന്തിനാ അവര്‍ എന്നോടെ താങ്ക്സ് പറഞ്ഞത് ....ഒരു പിടിയം കിട്ടുന്നില്ലലോ ................ടി.വി.എമ്മില്‍എത്തി ...അവിടുന്ന് ഓട്ടോ പിടിച്ചു റൂമിലും .........റൂമില്‍ എത്തി കൂട്ടുകരാട് എല്ലാം പറഞ്ഞു 'താങ്ക്സ്എന്തിനാ പറഞ്ഞതെന്ന് അവരോടും ചോദിച്ചു...........അവരില്‍ ഒരാള്‍ പറഞ്ഞു "ഡാ ....നീ ഇന്നലെ ഉറങ്ങാതെചിലപ്പോ അവര്‍ക്ക് കാവലിരുന്നു എന്ന് തോനിയതവം ....................അവരുടെ പെട്ടിയം പ്രമാണവും ഒക്കെനോക്കാന്‍ ഒരാള്‍ ഉറങ്ങാതെ കവലിരിപ്പുണ്ട് എന്ന് തോനിയത് കൊണ്ടാവാം.......... വീട്ടില്‍ പോലും ഇത്രഭംഗിയായ്‌ അവര്‍ ഉറെങ്ങിയിട്ടുണ്ടാവില്ല ..............അവനു ദേഷ്യം വന്നു ......ശോ .....!അവള് മാര്‍ എനിക്ക്ഒരു പട്ടിഉടെ വിലയെ തന്നോളല്ലോ.................!.. ... ' .......അന്ന് മുതല്‍ അവര്‍ അവനു വര്‍ഗ ശത്രുക്കള്‍ ആയി.

Apr 16, 2010

എന്‍റെ ഡയറി കവിതകള്‍ - 2



08-08-05 7:30AM

സ്വപ്നങ്ങള്‍ എന്നും എന്നെ തനിച്ചാക്കി
ഈ യാത്രയില്‍ ഞാന്‍ ഏകനായി

എന്‍ കൂടെ വരുവാന്‍ ഞാന്‍ നിന്നെ ക്ഷണിച്ചപോള്‍
എന്‍ ദേവി എന്നുടെ മനം കാണാതെ
നിദ്രാദേവിയുടെ കിനാക്കളില്‍
സ്വയം ഹോമിച്ചനേരം


ഞാനേകനായ് അനന്തതയില്‍
വിരഹിച്ചു ജീവിതം തീര്‍ക്കവെ

തീര്‍ന്നു പൊയ് എന്‍ ജീവിതത്തിന്റെ
സുഖവും നല്ലകാലവും


ഇനിയെന്തുചെയും അറിയില്ല എനിക്ക്

തീര്‍ന്നു പോയല്ലോ എന്‍റെ കിനാക്കള്‍

ഒരു പുതുജീവന്‍ കണ്ടെത്താം നിന്നില്‍
വരുമോ പ്രിയതമേ എനിക്കുവേണ്ടി
കാത്തിരിക്കുന്നു ഞാന്‍ നിനക്കുവേണ്ടി
നീ വരില്ലെന്നറിഞ്ഞിട്ടും .................!


10-1
1-04

എഴുനിറങ്ങളില്‍ നിറഞ്ഞു നില്‍ക്കും
സ്വപ്ന വര്‍ണ്ണമേ
നിന്‍ ഇതളില്‍ വിരിയാന്‍

പൂവായ് കൊഴിയാന്‍
എനിക്ക് നല്‍കു
നിന്‍ വരപ്രസാദം

എന്നുമെന്‍ കണ്‍കളില്‍
നീ തന്നെ മാത്രം

എന്നുമെന്‍ സ്വപ്നഗളില്‍
നീ തന്നെ മാത്രം
എന്തെ നീ ഉറങ്ങിയോ
എന്തെ നീ മയങ്ങിയോ
നിന്‍ പ്രിയാകാന്തന്‍ ഞാന്‍ ഉറങ്ങാതെ
നിനക്കായ് ഞാന്‍ പ്രാര്‍തിപ്പു .......


13-06-06 9:00 PM

നിറമുള്ള ഓര്‍മ്മകള്‍ എന്നും എന്‍ മനസ്സില്‍ മായാതെ ഉണ്ടായിരുന്നു .................എന്താണെന്നോ അത് ..................?..........."നിന്‍റെ മുഖം "................എന്‍റെ മനസിന്‍റെ താഴിക കുടത്തില്‍ ..............നിന്നെ ഞാന്‍ ആവാഹിച്ചിരുന്നു ..............നിന്‍റെ മുഖവും നിന്‍റെ മാറിടവും .........എന്നും എന്നെ മഥിച്ചിരുന്നു ................സ്വപ്നങ്ങള്‍ എന്നും എന്നെ വേദനിപ്പിച്ചപോഴും .....................സന്തോഷിച്ചത്‌ നിന്നെ കണ്ടപ്പോള്‍ മാത്രം ...................എന്‍റെ കിനാവിലെ രാജകുമാരി ..................എന്നോടൊപ്പം നീ ഇന്നു വാഴുമോ..................?........പ്രതീക്ഷ കൈവിടുന്നില്ല ഞാന്‍ ...................പ്രണയം എന്‍ മനസിലുണ്ട് .............ഓര്‍ക്കാന്‍ ആയിരം കാര്യങ്ങള്‍ ..............ഓര്‍മ്മിക്കാന്‍ പതിനായിരം കാര്യങ്ങള്‍ .....................എന്നിട്ടും നിന്നെ ഞാന്‍ മറന്നില്ല ............എന്‍റെ പ്രേയസിയെ ....................!

Apr 12, 2010

എന്‍റെ ഡയറി കവിതകള്‍

06-02-04
-------------
അറിയാതെ അറിയാതെ വന്നു ഞാന്‍
നിന്‍ മുന്നില്‍
എന്‍ പ്രണയ ഭാവം പകരുവനായ്
അനുവാദമില്ലാതെ വന്ന എന്നെ നീ
മരോടാണ്ച്ചത് എന്തിനാണ് ...............?

സ്നേഹത്തിന്‍ ഭാവങ്ങള്‍ ഒന്നൊന്നായി
ചോരിയാനോ ...............?
പ്രണയത്തിന്‍ നൊമ്പരം എന്തെന്നറിയാണോ
പറയു നീ എന്‍ സഖി ........എന്നോടായി പറയു

എന്‍ സുന്ദര രൂപം മധിക്കുന്നുവോ നിന്നില്‍
എന്നില്‍ ലയിക്കുവാന്‍ കൊതിക്കുവോ നീ
സ്നേഹത്തിന്‍ അര്‍ഥം നുകരുവാന്‍ വരുന്നുവോ
ഞാനാര്‌ നിന്‍റെ ദേവനോ.............?



05-03-04 9:35 pm
--------------------------
കാനനതിന്‍ ശോഭ പോലെ
എത്ര മനോഹരം നിന്‍ മുഖം ദേവി
അറിയാതെ ഞാന്‍ കണ്ട നിന്‍ മുഖ കാന്തി
ഞാന്‍ അറിയാതെ അങ്ങാസ്വദിച്ചു
എന്‍ ജീവിത യാത്രയില്‍ എന്‍ കൂട്ടായ്
ഞാന്‍ നിന്നെ ക്ഷണിക്കുന്നു ദേവി

സ്വപ്ന സുന്ദരിയാം നിന്നെ ഞാനെന്‍റെ
ദേവത ആക്കട്ടെയോ
പ്രണയത്തിന്‍ മണിതൂവലുകളാല്‍
നിരയട്ടെയോ ഞാന്‍ നിന്നില്‍
എന്‍റെ ജീവിത പ്രയാണങ്ങളില്‍
നീ എന്‍റെ ദേവത ആകുന്നുവോ

ഒരിക്കലും മായാതെ മറക്കാതെ നിന്മുഖം
എന്നെ ഭരിചിടുന്നു
ഒരിക്കലും മരിക്കാതെ നിന്മുഖം എന്നെ
എന്നും മദിചിടുന്നു
എന്‍ മിഴി അണയുമ്പോള്‍
എന്‍ മുന്നിലായി നീ
പുഞ്ചിരി തൂകുന്നു
നിന്മുഖം കാണാനായി
മിഴികള്‍ തുറക്കുമ്പോള്‍......... നീ
ഓടിയൊളിക്കുന്നു ..എന്നെ തനിച്ചാക്കി
ഓടി ഒളിക്കുന്നു ..........

Apr 10, 2010

ഒരു സോഡാ ഗ്ലാസ്സിന്റെ കഥ അല്ലെങ്കില്‍ എന്‍റെ കഥ ...!




ഇവിടെ ഇങ്ങനെ വെറുതേ ഇരിക്കുമ്പോള്‍ എന്തൊക്കെയോ തോനുന്നു ....................ഓര്‍മകളുടെ മൂട് പടം മാറ്റിനോക്കുമ്പോള്‍...............എന്‍റെ ജീവിതത്തിലെ ഞാന്‍ അനുഭവിച്ച നൊമ്പരപെടുതലുകള്‍ ..........ഞാന്‍ എന്നാ കുറിയ മനുഷ്യന്‍ നെഞ്ചു തുറന്നു ഉറക്കെ ചിരിച്ച നിമിഷങ്ങള്‍ ....എല്ലാം ഇന്നലെ പോലെ തോനുന്നു ....അന്ന് എനിക്ക് ആറ്‌ വയസു .........എന്‍റെ കണ്ണിനു എന്തോ പ്രശനം ഉണ്ടെന്നു തോനിയവം എന്‍റെ പപ്പാ എന്നെ കൊല്ലത്ത് ബെന്സിഗേര്‍ ആശുപത്രിയില്‍ കൊണ്ട് പോയത്.............. .കാരണം മറ്റൊന്നും അല്ല ഞാന്‍ പുസ്തകം വായിക്കുന്നത് അതില്‍ കമഴ്ന്നു കിടന്നിട്ടാ .............പട്ടണത്തിലേക്കുള്ള എന്‍റെ ആദ്യ യാത്ര ........ഓര്‍മ്മകള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു ..........................അന്നൊക്കെ ഇന്നത്തെ പോലെ വോള്‍വോ ബസ്‌ ഒന്നും ഇല്ല ...എല്ലാം തുക്കട വണ്ടികള്‍ ആണ് ...........റോഡ്‌ മോത്തം കുണ്ടും കുഴികളും .................ബസിന്റെ ഒര്മയുള്ള എന്‍റെ ആദ്യ യാത്ര ...........കുഴികളില്‍ വീഴുമ്പോള്‍ ഉള്ള കുലുക്കം എന്നെ ആവേശ ഭരിതനക്കി ..............വളവും തിരിവും ഉള്ള റോഡാണ് നമ്മുടേത്‌ ....അതുകൊണ്ട് തന്നെ അങ്ങോടും ഇങ്ങോടും തിരിഉമ്പോള്‍ ഞാന്‍ ചിരിച്ചു ...........ബസിന്റെ സൈഡില്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍ വൃക്ഷങ്ങളും ..മൈല്‍ കുറ്റികളും...........വയലുകളും ഒക്കെ പിറകോട്ടു പോകുന്നത് പോലെ ...........കണ്ണുകള്‍ക്ക്‌ മനോഹരമായവ വീണ്ടും കാണാന്‍ കണ്ണുകള്‍ എന്നെ പിറകോട്ടു വലിച്ചിരുന്നു..............ബസിലെ കിളിയേം കണ്‍ടെക് ടര്‍ നേം ഒക്കെ ആദ്യമായ് കണ്ടു .....അവരുടെ ചെയ്തികളും ...............അങ്ങനെ പലതും .....



ഒടുവില്‍ പട്ടണത്തിലെത്തി ................കൊല്ലം .........ചിന്നക്കട യില്‍ ബസിറങ്ങി .............എന്‍റെ ജില്ല ...ഇത്രേം തിരക്കുള്ള സ്ഥലം എന്‍റെ കുഞ്ഞു മനസിനെ പേടിപ്പിച്ചു ........പപ്പേടെ കയില്‍ ഞാന്‍ മുറുകെ പിടിച്ചു .............ചിന്നക്കടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ക്ലോക്ക് ടോവേരിനു മുന്നിലൂടി ഞാന്‍ നടന്നു ..................ഓട്ടോ റിക്ഷകള്‍ മഞ്ഞ കുപ്പായവും അണിഞ്ഞു കീ കീ എന്ന് നിലവിളിച്ചു അതിലെ പായുന്നുണ്ട്‌ ...............അങ്ങനെ ഒടുവില്‍ ആശുപത്രിയില്‍ എത്തി .............അവിടെ വരിയില്‍ നിന്ന് രേജിസ്ട്രഷോന്‍ നടത്തി ....................എന്നിട്ട് ഒരു വലിയ ഹാളില്‍ .........അടുത്ത എന്‍റെ നമ്പര്‍ എന്നപോലെ ഞാനും വരിയില്‍ നിന്നു................................ഒടുവില്‍ ഒരു നേഴുസമ്മ എന്‍റെ കയില്‍ പിടിച്ചു കൊണ്ട് പൊയ് ഒരു കസേരയില്‍ കയറ്റി ഇരുത്തി ........കണ്ണാടി ഉടെ വലിയ ഫ്രെയിം എന്‍റെ കണ്ണില്‍ വച്ചു..................എന്നിട്ട് അതില്‍ ഓരോരോ പവര്‍ ഉള്ള ലെന്‍സുകള്‍ ഇട്ടു..........ദൂരെ ഉള്ളെ ബോര്‍ഡില്‍ എഴുതിയിട്ടുള്ള അക്ഷരങ്ങളും അക്കങ്ങളും വായിക്കാന്‍ പറഞ്ഞു ......എവിടാ .......!എനിക്ക് വല്ലതും കാണാമോ ........? അങ്ങനെ കുറെ അധികം പരീക്ഷ്നങ്ങള്‍ക്ക് ഒടുവില്‍ എനിക്ക് ശരിയാവുന്ന .............. ഒരു പവര്‍ എനിക്ക് കുറിച്ചു തന്നു .......................എന്നിട്ട് ഒരു ഡോക്ടറിനെ കണ്ടു ........അയാളുടെ പേര് അലക്സാണ്ടര്‍ എന്നോ മറ്റോ ആണ് .......................അയാളുടെ മുറിയില്‍ കയറി ....."വരൂ ഇരിക്ക്" ................അയാള്‍ എനിക്കായ് നീട്ടിയ കസേരയില്‍ ഞാന്‍ ഇരുന്നു ..........എന്നോട് പേര് ചോദിച്ചു ......".അനീഷ്‌ "എന്ന് എന്‍റെ ഉത്തരം.........എന്‍റെ കണ്ണിന്റെ പോളകള്‍ പിടിച്ചു തുറന്നിട്ട്‌ ലൈറ്റ് അടിച്ചു നോക്കി .......എന്തൊക്കെയോ കുറിപ്പില്‍ എഴുതി .....ആ ......................എനിക്കൊന്നും അറിയില്ല .....................!


അവിട നിന്നും കുറിപ്പും മേടിച്ചു ഇറങ്ങിയത്‌ ........പിന്നീട് എന്‍റെ സന്തത സഹചാരിയായ .........എന്നോടെ എപ്പോഴും കൂടെ നടന്നിരുന്ന ...................ഇപ്പോഴും നടക്കുന്ന .............. .....എനിക്ക് മറക്കാന്‍ കഴിയാത്ത .............എന്‍റെ ഉറക്കത്തില്‍ ജനലിനോടെ ചേര്‍ന്ന് കിടന്നു ഉറെങ്ങുന്ന.....................ഞാന്‍ ഉണരുമ്പോള്‍ എന്‍റെ കൈകള്‍ അറിയാതെ തേടി പോകുന്ന ................"കണ്ണട" മേടിക്കാനാണ് ............ഒരു ഓട്ടോറിക്ഷയില്‍ ആണ് കണ്ണട കടയില്‍ എത്തി യത് ........."ഡാനീസ് ഒപ്ടികാല്സ് " ...അന്ന് അത് എവിടാ ആണെന്ന് അറിയില്ല .............ഇന്നു ആ കട അര്‍ച്ചന ആരാധനാ തീയെട്ടെര്‍ നു എതിര്‍ വശത്താണ് ...................അന്ന് എനിക്കറിയില്ലായിരുന്നു .........വളര്‍ന്നു വലുതാകുംബോള്‍ ഞാന്‍ ഇവിടം വീണ്ടും വരേണ്ടവനാണെന്ന് .....................എത്രയോ തവണ ഞാന്‍ അര്ച്ചനയിലും ആരാധനയിലും ഞാന്‍ കയറി .........അത് പോട്ടെ ..................ആ
കടയുടെ മുതലാളി അല്‍പ്പം പ്രായം ചെന്ന ഒരാള്‍ ആണ് ......................അയാള്‍ പപ്പൌടെ കയില്‍ നിന്നും കുറിപ്പ് മേടിച്ചിട്ട് ആ പവറില്‍ ഉള്ള ഗ്ലാസ്‌ തിരയുന്നു ............................മറ്റൊരാള്‍ എന്‍റെ മുഖത്ത് ഫ്രെമുകള്‍ വച്ചു നോക്കിയിട്ട് "ഇതു മതിയോ ...മതിയോ എന്നാ ചോദ്യങ്ങള്‍ .............."ഞാന്‍ എന്ത് പറയാന്‍



ഒടുവില്‍ ഒരു സോഡാ ഗ്ലാസ്സുമായി ..........................എന്‍റെ മുഖത്ത് ഒരു പുതിയ അലെങ്കരമായ് ..................ഞാന്‍ പതിയെ നടന്നകന്നു ..................................എന്‍റെ സ്വപ്നങ്ങള്‍ ...............ഒരു പുതിയ തുടക്കം ......................ബസ്‌ കയറി തിരിച്ചു വീട്ടിലേക്കു .............എന്തോ മുഖത്തൊരു ഭാരം പോലെ ..............................വീട്ടില്‍ വന്നപ്പോള്‍ ആരോടും ഒന്നും മിണ്ടിയില്ല ....................കൊല്ലത്ത് പോയതിന്റെ ഗമ യാണെന്ന് അമ്മ .....................................അതുവരെ കളിച്ചും ചിരിച്ചും കുതിരകളിച്ചും നടന്നവന്‍ അല്‍പ്പം ഒതുങ്ങി ...........................കണ്ണില്‍ ഇരിക്കുന്നത് കണ്ണാടി യാണ് ...................തറയില്‍ വീണാല്‍ പൊട്ടും ...........അധികം ഓട്ടവും ചാട്ടവും ഒന്നും വേണ്ട ...........പൊട്ടിയാല്‍ അടികിട്ടും .............വീടിന്‍റെ അകത്തു എന്നെ അടിക്കാന്‍ മേണ്ടി ഒരു പുളിങ്കമ്പ് വെട്ടി വച്ചിട്ടുണ്ട് ................... ആ ഒതുക്കം ഇപ്പോഴും എനിക്കുണ്ട് ...............ഇല്ലേ .........................ഒരു സോഡാ ഗ്ലാസ്സിന്റെ നിയന്ത്രണം ..............................................ഇപ്പോ ഇതു പോരെ .................ബാക്കി അടുത്തതില്‍....................@

Apr 9, 2010

എന്‍റെ ................മരണം ..........;"




'ഭൂമി തന്‍റെ നെഞ്ചു പിളര്‍ന്നു കരയും
സൂര്യന്‍ ക്രൂരമായി ചിരിക്കും
എന്‍റെ പുഞ്ചിരികള്‍ക്ക് അര്‍ഥം നല്‍കിയവര്‍
അവരറിയാതെ വിതുമ്പും'.


ഒരു വേനല്‍ മഴക്കെന്ന പോലെ
കാലന്‍ കണ്ണ് തുറന്നിരിക്കും
എന്‍റെ ആത്മാവിനെ അവന്‍
പിച്ചി ചീന്തും .......


എന്നെ സ്നേഹിച്ചവര്‍ അന്ന്
വിലപിക്കും
'നിന്നെ സ്നെഹിക്കേണ്ടിയിരുന്നില്ല
എന്നവര്‍ ഉറക്കെ പറയും'


ഇനിയുള്ള രാത്രികള്‍ അവര്‍ക്ക്
ഞാന്‍ ശിരസ്സു പോയ പ്രതിമക്കു തുല്യം
എന്നെ പ്രണയിചവള്‍ക്ക്
തീരാ ദൂഖ്ത്തിന്റെ ദിനരാത്രങ്ങള്‍


മനസിന്‍റെ സങ്കടകടലുകള്‍ നിറയും
എന്‍റെ പ്രേയസിയുടെ നിലവിളി
കേള്‍ക്കാനാവാതെ നിത്യ നിദ്രയില്‍
ഞാന്‍ വിതുമ്പും......


എന്‍റെ നിദ്രയില്‍ മധുരമുള്ള
സ്വപ്‌നങ്ങള്‍ ഞാന്‍ കാണുന്നുഉണ്ടാവാം
നിറമുള്ള മണമുള്ള ജീവനുള്ള
സ്വപ്നങ്ങള്‍ .......
ഒരു സ്വപ്നം പോലെ മരണം .........*


"so iam waiting for that blessed day"

Apr 7, 2010

വിലപങ്ങല്‍ക്കപ്പുറം എന്ന ചിത്രത്തിലെ ഗിരീഷ്‌ പുത്തെന്ചെരി ഉടെ ഒരു മനോഹര രചന .............*




മുള്ളുള്ള മുരുക്കിന്മേല്‍ മൂവന്തി പടര്‍ത്തിയ
മുത്തുപോലെ തുടുത്തൊരു പനിനീരെ ....
പനിനീരെ
കാറ്റൊന്നനങ്ങിയാല്‍ കരള്‍ നൊന്തു പിടയുന്ന
കണ്ണാടി കവിളത്തെ കണ്ണു നിരെ ............. കണ്ണു നിരെ.....
(മുള്ളുള്ള)

മാടപ്പിരാവിന്റെ
മനസുള്ള നിന്‍റെ മാറില്‍
മൈലാഞ്ചി ചോര കൊണ്ട് വരഞ്ഞതാര് (2)
മോന്ചെറും ചിറകിന്റെ തൂവല്‍നുള്ളി എടുത്തിട്ട്
പഞ്ചാര വിശറി വീശി തണുത്തതാര്............
(മുള്ളുള്ള)


നെഞ്ചിലെ തിളക്കണ സങ്കടകടലുമായി
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണെ (2)
മൈമായും മിഴിതുംബില്‍ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം കണ്ണേ ............ (
മുള്ളുള്ള)

Apr 6, 2010

ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ................!




ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ .............ചന്തു പലപ്പോഴുംതോറ്റിട്ടുണ്ട്................പക്ഷെ അപ്പോഴെല്ലാം
ചന്തു പഴയതും പുതിയതും പാഠംങ്ങള്‍ പഠിച്ചു ഇനിയം പഠിക്കാന്‍ ഏറെ .......മലയാളത്തിന്റെ മഹാനായ കലാകാരന് ഒരു പൊന്‍തൂവല്‍കൂടി ....നേടിയെടുത്ത നേട്ടങ്ങളെ നോക്കി നെടുവീര്‍പ്പിടാനെ തന്‍റെ മറ്റു സഹ നടന്മാര്‍ക്ക്കഴിഉന്നുല്ലു എന്ന സത്യം അറിയാവുന്നത് കൊണ്ടാവാം അല്‍പ്പം തലക്കനം കൂടുതല്‍ ...........എന്തായാലുംമലയാളിക്കും അഹങ്കരിക്കാം .............കാരണം മമ്മുക്ക മലയാളി ഉടെതാണ് ...............മലയാളിക്ക് സ്വന്തമാണ്................ഇനിയം ധാരാളം പോന്തൂവലുകള്‍ അങ്ങയുടെ കീരിടത്തിനു അലങ്കരമാകുവാന്‍ പിന്നനിയില്‍ തയാറെടുക്കുന്നു എന്ന വസ്തുത എന്‍റെ ആരാധനാ മൂത്ത് തോനിയതനെങ്കിലും ..........................അത് സത്യം മാത്രമാണ് .................സത്യം ..........................mammookka rocks ..........!



മമ്മൂക്ക എന്‍റെ കടുത്ത ആരാധകനാണ് എന്ന് പറയാനാണ് എനിക്കിഷ്ട്ടം എങ്കിലും സത്യത്തില്‍ ഞാന്‍ അദ്ധേഹത്തിന്റെ ഒരു ആരാധകന്‍ ആണ് ...............
.വെറും ആരാധകന്‍ അല്ല .......കടുത്ത ആരാധകന്‍