Apr 30, 2010

അഴിയുന്ന മുഖം മൂടികള്‍

മുഖം മൂടികള്‍ അഴിയുന്നു ,
ഇരവിന്റെ പുത്രന്മാരുടെ
;
ഒരു ശീതികരണ മുറിയില്‍ ഇന്നലെ

അറ്റുപോയ ജീവന്‍റെ രക്തത്തുള്ളികള്‍

പറ്റിയിട്ടുണ്ട് അവരുടെ മേലങ്കികളില്‍ .


ചുവന്ന കണങ്ങള്‍ ചോദിക്കുന്നു
എവിടെ എന്‍റെ ജീവന്‍ ....?
ഇന്നലെ വരെ ഞാന്‍ ഓടി തളര്‍ന്ന

വഴികള്‍ ..............?
കഴുത്തരിഞ്ഞല്ലോ......... നിങ്ങള്‍ ............!
എന്തിനു ............?......ജീവന്‍ എന്ത് ചെയ്തു ...........?
ഇനിയുള്ള പകലുകള്‍ മുറിച്ചത് എന്തിനു ......?

നിന്‍റെ മുഖത്തെ അലങ്കാരം മാറ്റു

നിന്‍റെ പാദം ചുംബിച്ചതല്ലേ എന്‍റെ പ്രാണന്‍

എന്നിട്ടും നീ അത് ചെയ്തത് എന്തിനു............?
ഒന്നോര്‍ക്കുക ....നിനക്കുമുണ്ട് ജീവന്‍

നാളെയുടെ നിലാവത്ത്‌
നിന്‍റെ മാറില്‍ വാക്കത്തി കയറുമ്പോള്‍
നീ മൌനം ഭജിക്കുമോ ..........?
അപ്പോഴും ചീറിതെരിക്കില്ലേ...
ചുവന്ന നിറമുള്ള നിന്‍റെ ജീവന്‍റെ കണങ്ങള്‍


ഒടുവില്‍ ഊരി എറിയുന്നു തന്‍റെ മുഖം മൂടിയെ

മുഖത്തെ ക്രൂരത പൊയ് പൊയ്

അഴിച്ചെരിഞ്ഞ മുഖം മൂടി ദൂരെ കിടപ്പുണ്ട്
ആരെങ്കിലും അത് എടുതണിയുമോ............ ആവോ............?





No comments:

Post a Comment