May 4, 2010

നിഷേധി

ഇരുട്ടില്‍ മഴപെയ്യുന്നുണ്ട്‌
തലയില്‍ കിരീടമുണ്ട്
അറിയാത്ത വഴിയില്‍
മരണം വിളിക്കുന്നുണ്ട്.

സൂര്യന്‍ നിദ്രയിലാണ്
നാളേക്ക് വേണ്ടി വെളിച്ചം
ശേഖരിക്കുന്നു .
ഒരു കാറ്റു വന്നു പൊയ്
രണ്ടിലകള്‍ വീണു .
ശില്പിയുടെ കരം ഇളകി
ഒരു പൂവും വീണു.


ഞാന്‍ യാത്ര തുടര്‍ന്നു

ഒരു കറുത്ത കുതിര
കണ്ണുകള്‍ തിളങ്ങുന്നു
ഒരുമിച്ചു യാത്ര തുടര്‍ന്നു
അന്ന് ചന്ദര്ന്‍ ഇല്ല
സൂര്യന് പിണക്കം
കൂരിരുട്ടതു മഴയും
ഇരുട്ടിന്‍റെ കരച്ചില്‍


വെള്ളുത്ത കൊട്ടാരം മുന്നില്‍
കണ്ണ് മങ്ങുന്നു
നിലാവിന്‍റെ നിശബ്ദത
മുന്നില്‍ കാവല്‍ക്കാരന്‍
അകത്തേക്ക് ക്ഷണം
എനിക്കായ് ഇരിപ്പിടം
ഞാനിരുന്നു
എല്ലാവരും ചേര്‍ന്ന് പറയുന്നു
"രാജാവ്‌ നീണാള്‍ വാഴട്ടെ "
ഞാനും എണീറ്റിരുന്നു
ഒച്ച കേട്ട് അമ്മ ഓടിവന്നു 'എന്താടാ തറയില്‍ കിടക്കുന്നത്"
നിഷേധി ............'അവന്‍റെ ഓരോ സ്വപ്‌നങ്ങള്‍ ............!














2 comments:

  1. സ്വപ്നത്തിലെങ്കിലും രാജാവായില്ലേ...ഭാഗ്യവാന്‍

    ReplyDelete