Mar 31, 2010

നീ

'ഓര്‍മകളില്‍ എന്‍റെ ചാരത്തിരുന്നതും
എന്നോട് കിന്നാരം പറഞ്ഞതും,

പുല്ലിനെ പ്രണയിച്ചു ഞാന്‍ കിടന്നപ്പോള്‍
അങ്ങ് ദൂരെ നീലാകാശത്ത് നീ
എന്നെ നോക്കി പുഞ്ചിരിച്ചതും
എന്‍റെ ചാരത്തേക്ക്‌ ഓടി അടുത്തതും.

എന്‍റെ സ്വപ്നത്തിലെ കിളികൂട്ടില്‍
സന്ധ്യാ ദീപം നീ തെളിച്ചതും,

ഞാന്‍ പോകുന്ന വഴിയരികില്‍
എന്നെ കാത്തു നീ നിന്നതും
എന്നെ കാണുമ്പോള്‍ എന്‍റെ മനസിനെ
ആനന്തതിലാക്കുന്ന മന്ദസ്മിതം
നീ പൊഴിച്ചതും

നമ്മുടെ കണ്ണുകള്‍ കഥകള്‍
പറഞ്ഞതും

എന്നോട് ഒന്നിച്ചിരുന്നു പുഴയോട്
കുശലം ചോദിച്ചതും
ആ പുഴയില്‍ നാം ഒന്നായി നീന്തി തുടിച്ചതും .............!
എല്ലാം ഓര്‍മ്മകള്‍"
സുഖമുള്ള ..........നനവുള്ള ................ഓര്‍മ്മകള്‍ മാത്രം
(തുടരും )

Mar 30, 2010

നിനക്കായ് ..!

എന്‍റെ ഒരു പ്രിയപെട്ട സുഹൃത്തിനു വേണ്ടി എഴുതിയ കവിതയാണിത്
ഇതിലെ ആദ്യ രണ്ടു വരികള്‍ അയാളുടെ വാക്കുകള്‍ ഞാന്‍ കടം കൊണ്ടതാണ്.

"നിന്നിലേക്ക്‌ അണയുവാന്‍ കൊതിച്ചു ഞാന്‍
മണ്ണില്‍ അണയുവതത്രെ എന്‍ വിധി "

പ്രിയനേ നീ എന്‍റെ ജീവനാണ്
പ്രിയനേ നീ എന്‍റെ പ്രാണനാണ്‌
നീ എവിടെ................? നിന്‍റെ കിനാവ് എവിടെ.............?
നിന്നിലെക്കണയന്‍ മോഹിച്ചു ഞാന്‍.

പ്രിയയെ നീ ഇന്നു എവിടെ ആണ് ...........?
നിന്‍റെ മനസ് എനിക്കായ് തുറന്നത്
നീ അല്ലെ ആദ്യം ......?
നിന്‍റെ കിനാവുകളില്‍ നീ അല്ലെ
എന്നെ ആദ്യം കണ്ടത്.................?
നീ പാടിയ പാട്ടുകളിലെ
ഈരടികള്‍ ആരുടേത്
നീ എന്നെ തനിച്ചാക്കി പോകുമോ
എന്‍ സ്വപ്നമേ..................?


എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ കണ്ട

മുഖങ്ങളോട് ഒത്തിരുന്നത് നിന്‍റെ മുഖം
അത് കണ്ട മാത്രയില്‍ എന്‍റെ ജീവന്‍റെ
അവകാശം നിന്നിലര്‍പ്പിച്ചു ഞാന്‍
എന്‍റെ മനസ്‌ നിനക്ക് പകര്‍ന്നു തന്നു
"ഇന്നു ഞാന്‍ വിഷാദ ............
എന്‍റെ കണ്ണുകളില്‍ ആശങ്ക ഉടെ തീ
എന്‍റെ പകലുകള്‍ എന്നെ വെറുക്കുന്നു
എന്‍റെ രാത്രികള്‍ നിനക്കായ് പാടുന്നു
എന്‍റെ തേങ്ങലുകള്‍ നിനക്കായ് പെയുന്നു "

എന്‍റെ മൌന നോമ്പരങ്ങള്‍ക്ക്‌ ഞാന്‍ തന്നെ കാരണം
എന്‍റെ സൃഷ്ടിയോടെ ഞാന്‍ ചെയ്താ തെറ്റ്

ഓ പ്രിയ കാമുക നീ എന്നോടെ ക്ഷമിക്ക
നീ എന്നോട് പൊറുക്കുക
നീ എന്റെതയിരുന്നു ഇന്നലെകളില്‍
ഇനിയുള്ള ദിനങ്ങള്‍ ആരുടെതോ
അറിയില്ല അറയില്ല
എന്‍റെ യാത്രകള്‍ അറയില്ല



ഓ പ്രിയ കാമുകി
നിന്‍റെ മനസിന്റെ ഭാവഭേതങ്ങള്‍ അറിയാതെ
ഞാന്‍ നിന്നെ പ്രണയിച്ചു പൊയ്
നീയെന്‍ സ്വപനത്തിലെ കൂട്ടുകാരി
നീയെന്‍ കിനാവിലെ പാട്ടുകാരി
നിന്‍റെ പ്രാണന്‍ എന്റേത്
നിന്‍റെ ശ്വാസം എന്റേത്
നിന്‍റെ നിലവിളി എന്റേത്
കാത്തിരിക്കും നിന്നെ എന്‍റെ ജീവിതമാത്രയും
എന്‍റെ പ്രാര്‍ത്ഥനകളും ................!

"ഒന്നുറപ്പ് നിങ്ങള്‍ രണ്ടും പ്രണയത്തിന്റെ ഭലമായ ദൂഖതിന്റെ വേദനയുടെ വിരഹത്തിന്റെ ഇരകള്‍ "

Mar 26, 2010

മഴ

ഇന്നു മഴ പെയ്തു............... .ഭൂമി തണുത്തു ,
എന്‍റെ പ്രേയസിയുടെ കണ്ണീര്‍ ..,
എന്നെ ഇന്നവള്‍ കണ്ടില്ലാ .,
അവളുടെ തേങ്ങല്‍ ഒരു പക്ഷെ
കണ്ണീരിനെ പ്രണയിചിരിക്കാം ..........!

എന്‍റെ കൂടെ മനസിനെ
തണുപ്പിക്കാന്‍ ആവാം
അവള്‍ ഭൂമി മുഴുവന്‍
പെയ്തി റങ്ങി യത് .

ഭൂമിയില്‍ എവിടവച്ചേങ്കിലും

ഞാന്‍ അവളുടെ പ്രണയത്തിന്റെ
കണ്ണീര്‍ തുള്ളികള്‍
എന്‍റെ ആത്മാവിലേക്ക്
ചെപ്പുകള്‍ തുറന്നു അതില്‍
നിറയ്ക്കും എന്നു കരുതി ആവാം .......!

ഇതു അവള്‍
തന്നെ
അവളുടെ മണും ഉണ്ടതിന്
ഇതു അവള്‍ തന്നെ
അവളുടെ തണുപ്പ് ഉണ്ടതിന്
ഇതു അവള്‍ തന്നെ
എന്‍റെ ജീവനുണ്ടതിനു.....ആ കണ്ണീരിനു ..............ആ മഴയ്ക്ക് ...........!

Mar 25, 2010

കണ്ണീര്‍

നിന്‍റെ നിറയുന്ന മിഴികളിലെ കണ്ണീര്‍
എനിക്കുവേണ്ടി പോഴിച്ചതാണോ
എന്‍റെ മനസിന്‍റെ മുറ്റത്ത്‌
ഒരു കണ്ണീര്‍ തടാകം നീ തീര്‍തുവോ

എന്‍റെ വേദനയില്‍ നീ കരഞ്ഞതാണോ

നിന്‍റെ കണ്ണീര്‍ എന്റേത് കടം കൊണ്ടതാണോ
പവിഴ മണികള്‍ പോലെയാണ് നിന്‍റെ കണ്ണീര്‍
അതിനുള്ളില്‍ കാണാം നിനക്കെന്നെ
ഒരു സ്പടിക പാത്രം പോല്‍ ........നീ ..!
നീ അത്രക്കും പരിശുധയാണ്

Mar 11, 2010

കിനാവ്..............()

നിറങ്ങള്‍ കരയുന്ന ശബ്ദം
കരിയിലകള്‍ തേങ്ങുന്ന ശബ്ദം
പ്രണയം ഇല്ലാതാകുന്നു
മനസിന്‍റെ വിങ്ങല്‍ ഒരു നേര്‍ത്ത
രാഗമായ്
മണ്ണിനോട് അലിഞ്ഞുചേരുന്നു

എവിടെ കാറ്റു എവിടെ കിനാവ്
എന്റെ മനസ് മരവിക്കുന്നു
പ്രണയം ഇല്ലാതെ ഞാന്‍ ഇല്ല
എന്റെ മനസും ഇല്ല

എന്‍റെ മനസായിരുന്നു അവള്‍
എന്‍റെ ഹൃദയം ആയിരുന്നു അവള്‍
അവളായിരുന്നു ഞാന്‍
ഞാനായിരുന്നു അവള്‍
പക്ഷെ ഇന്നു പ്രണയം ഇല്ല
ഞാനും...............................,

എന്‍റെ സ്വപ്ന വിഹായസില്‍
ഒരു തെന്നലായി അവള്‍ പറന്നിരുന്നു
എന്‍റെ കിനാവിന്റെ മേഖങ്ങളില്‍
അവള്‍ പറന്നിറങ്ങി
ഞാന്‍ അവളെ തലോടി
അവള്‍ എന്നയൂം
ഇന്നു അവള്‍ ഇല്ല
ഞാനും ............................,

Mar 8, 2010

പാട്ടിന്‍റെ പാലാഴി

പാട്ടു പാടുവാന്‍ മാത്രം
ഒരു കൂട്ട് തേടിയെന്‍ രാപ്പാടി
വന്നതെന്തിനി കൂട്ടില്‍
കണികൊന്ന പൊന്നുതിരും ഈ വനിയില്‍
പാതിരാ കുരുവി നിന്‍
കിനാവുകള്‍ നിനവുകള്‍
ഏതു മണ്‍വീണ തന്‍ മലര്‍ തണ്ടി
തേടുന്നുവോ എഴുന്നുവോ..........(പാട്ടു പാടുവാന്‍)

വിഷാദ രാഗ ഭാവം
വിടരാതകതരില്‍ ഒതുക്കി (2)
വിലോല തന്തി ആകെ
വിമൂഖ ശാന്തമായ്
പറയു നിന്‍റെ തേന്‍ കുടമുടഞ്ഞുവോ
ഒരു ചക്രവാകം വിതുമ്പി
ഇന്നെന്‍ സൗഗന്ധികങ്ങള്‍
കൊഴിഞ്ഞു വീഴുന്നുവോ (പാട്ടു പാടുവാന്‍)

വിശാല നീല വാനില്‍
മധുമാസ നിലാവ് മയങ്ങി(2)
മനസര്സ്സിലെതോ
മരാളികാ വിലാപം
തരള മാനസേ തരിതാമാക്കു നീ
ഒരു കാറ്റു കണ്ണീരോടോതി
സ്നേഹം സംഗീതമാകും
വിദൂര തീരം എങ്ങോ ..............(പാട്ടു പാടുവാന്‍)


ഓ എന്‍ വി യുടെ വരികള്‍