May 27, 2010

How's the lyrics

ജീവനുള്ള വരികള്‍


"ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍

ഒരുമുറി മാത്രം തുറക്കാതെ വയ്ക്കാം ഞാന്‍
അതി ഗൂഡ മെന്നുടെ ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടു നിനക്കു ഉരെന്ഗീടുവാന്‍
പുഷ്പതിന്‍ കല്പ്പമങ്ങള്‍ ഞാന്‍ വിരിക്കാം

മലര്‍ മണം മാഞ്ഞല്ലോ......... മറ്റുള്ളോര്‍ പോയല്ലോ
മമ സഖി നീ എന്ന് വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടി കഴിഞ്ഞല്ലോ
മമ സഖി നീ എന്ന് വന്നു ചേരും ..........?"



"ഒരു മുഖം മാത്രം കണ്ണില്‍ ഒരു സ്വരം മാത്രം കാതില്‍
ഉറെങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ

നിറം ചാര്തുമോര്‍മ തന്‍ താഴ്‌വരയില്‍
നിന്‍റെ മൌന വാല്‍മീകങ്ങള്‍ തകര്‍ന്നു വീണു
വിരഹത്തിന്‍ വീണ പാടി വിധി ആരറിഞ്ഞു
മുഖം മൂടി അഴിഞ്ഞിട്ടും മിഴിചെപ്പിന്‍ മുത്തുകളെ
മറക്കുവാന്‍ കഴിഞ്ഞില്ലല്ലോ

തപസിലും മോഹങ്ങള്‍ തളിര്‍ക്കുമല്ലോ
പുനര്‍ജന്മ സങ്കല്പങ്ങള്‍ ഉനെര്‍ന്നുവല്ലോ
കദനത്തിന്‍ കുയില്‍ പാടി കഥ ആരറിഞ്ഞു
മദം കൊള്ളും തിരകളെ മനസിന്‍റെ താളങ്ങളെ
മയക്കുവാന്‍ കഴിഞ്ഞില്ലല്ലോ"

May 14, 2010

ഞാന്‍ പാടുന്നു



മണികള്‍ മുഴങ്ങുന്നു കാഹളം ഊതുന്നു
എവിടെയോ ഒരലര്‍ച്ച പോലെ എന്‍റെ പാട്ടും
മായിക ലോകത്തില്‍ മായാത്ത മരച്ചുവട്ടില്‍
ഞാനിരുന്നു പാട്ടു പാടുന്നു.

ശ്രുതി രാഗ ലയങ്ങള്‍ ഒന്നുമില്ലാത്ത
മൌന നൊമ്പരങ്ങള്‍ മാത്രം നിറഞ്ഞ
എന്‍റെ പാട്ട്.

ആയിരം പേര്‍ കാത്തിരിക്കുന്നു
ആട്ടിന്‍ കൂട്ടത്തെ പോലെ
ഇടയന്‍റെ പാട്ട് കേള്‍ക്കാന്‍.
പൊഴിഞ്ഞു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍
എന്‍റെ നാളെയുടെ പ്രതീക്ഷകള്‍ .
താളുകള്‍ മറിയുന്നു - ജീവിതത്തിന്‍റെ
ഇന്നലെകളില്‍ ചോരപ്പടുകൊണ്ട്
ഞാനെഴുതിവച്ച എന്‍റെ ഇരവും പകലും.
പുസ്തകത്തിന്‍ അവസാന താളും മറിഞ്ഞു
ഇനിയില്ല എന്‍റെ ജീവിതം

ഓര്‍മ്മകള്‍ മരിക്കുന്നില്ല ,
ഇത്രയുമല്ല ജീവിതം
താളുകള്‍ കീറി പോയിരിക്കുന്നു
ആരോ പറിചെടുതിരിക്കുന്നു
ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തു ഞാന്‍
മധുരമുള്ള പാട്ടുകള്‍ വീണ്ടും പാടി


എന്‍റെ ജീവിതത്തിന്‍റെ താളുകള്‍
പറിചെടുതിരിക്കുന്നു
മധുരമുള്ള ഓര്‍മ്മകള്‍ വഴി
എനിക്ക് അന്യം നിന്നവ


ആ മുഖം ഇരവില്‍ എന്നെ സ്വപ്നങ്ങളില്‍
പ്രണയിച്ചിരുന്നു
ഞാന്‍ കേള്‍ക്കാത്ത പ്രണയഗാനം
മതിവരാതെ എനിക്കുവേണ്ടി
അവള്‍ പാടിയിരുന്നു
കടലിലെ തിരമാലകള്‍ കരയെ
പ്രണയിക്കുംപോലെ

ഇലകളെ തഴുകി ഒഴുകുന്ന
പൂങ്കാറ്റിനെ പോലെ
അവള്‍ എന്നെ പ്രണയിച്ചിരുന്നു

നീലാകാശത്തിന്റെ സൌന്ദര്യം
പച്ചപ്പുല്ലില്‍ ശയിച്ചു ആസ്വദിച്ചിരുന്നു

അനുരാഗ ചേഷ്ടകള്‍ കണ്ടാവാം
വെള്ളി മേഖങ്ങള്‍ എപ്പോഴോ
നാണിച്ചു തല താഴ്ത്തി

അവളോടുള്ള എന്‍റെ ദിനങ്ങള്‍
എന്‍റെ കാലത്തില്‍ നിന്നും അവള്‍
പറിചെടുതിരുന്നു .
അവള്‍ക്കു വേണ്ടി മാത്രം ഞാന്‍
ഉണര്‍ന്ന ദിവസങ്ങള്‍ .
എന്‍റെ കണ്ണുകളിലെ ദാഹം
അവളുടെ മുഖ സൌന്ദര്യം
മാത്രം ആസ്വദിച്ചിരുന്നു .
തേന്‍ നിറഞ്ഞ അവളുടെ അധരങ്ങള്‍
ഒരു ശലഭാമാവാന്‍ എന്നെ പ്രേരിപ്പിച്ചു
..............!
എന്‍റെ കണ്ടത്തില്‍ നിന്നും
വാക്കുകള്‍ നഷ്ടമായി...............


ഞാന്‍ ആ വൃക്ഷതണലില്‍ തനിച്ചിരുന്നു
ഉറക്കെ പാടാന്‍ആവാതെ











May 4, 2010

നിഷേധി

ഇരുട്ടില്‍ മഴപെയ്യുന്നുണ്ട്‌
തലയില്‍ കിരീടമുണ്ട്
അറിയാത്ത വഴിയില്‍
മരണം വിളിക്കുന്നുണ്ട്.

സൂര്യന്‍ നിദ്രയിലാണ്
നാളേക്ക് വേണ്ടി വെളിച്ചം
ശേഖരിക്കുന്നു .
ഒരു കാറ്റു വന്നു പൊയ്
രണ്ടിലകള്‍ വീണു .
ശില്പിയുടെ കരം ഇളകി
ഒരു പൂവും വീണു.


ഞാന്‍ യാത്ര തുടര്‍ന്നു

ഒരു കറുത്ത കുതിര
കണ്ണുകള്‍ തിളങ്ങുന്നു
ഒരുമിച്ചു യാത്ര തുടര്‍ന്നു
അന്ന് ചന്ദര്ന്‍ ഇല്ല
സൂര്യന് പിണക്കം
കൂരിരുട്ടതു മഴയും
ഇരുട്ടിന്‍റെ കരച്ചില്‍


വെള്ളുത്ത കൊട്ടാരം മുന്നില്‍
കണ്ണ് മങ്ങുന്നു
നിലാവിന്‍റെ നിശബ്ദത
മുന്നില്‍ കാവല്‍ക്കാരന്‍
അകത്തേക്ക് ക്ഷണം
എനിക്കായ് ഇരിപ്പിടം
ഞാനിരുന്നു
എല്ലാവരും ചേര്‍ന്ന് പറയുന്നു
"രാജാവ്‌ നീണാള്‍ വാഴട്ടെ "
ഞാനും എണീറ്റിരുന്നു
ഒച്ച കേട്ട് അമ്മ ഓടിവന്നു 'എന്താടാ തറയില്‍ കിടക്കുന്നത്"
നിഷേധി ............'അവന്‍റെ ഓരോ സ്വപ്‌നങ്ങള്‍ ............!