May 14, 2010

ഞാന്‍ പാടുന്നു



മണികള്‍ മുഴങ്ങുന്നു കാഹളം ഊതുന്നു
എവിടെയോ ഒരലര്‍ച്ച പോലെ എന്‍റെ പാട്ടും
മായിക ലോകത്തില്‍ മായാത്ത മരച്ചുവട്ടില്‍
ഞാനിരുന്നു പാട്ടു പാടുന്നു.

ശ്രുതി രാഗ ലയങ്ങള്‍ ഒന്നുമില്ലാത്ത
മൌന നൊമ്പരങ്ങള്‍ മാത്രം നിറഞ്ഞ
എന്‍റെ പാട്ട്.

ആയിരം പേര്‍ കാത്തിരിക്കുന്നു
ആട്ടിന്‍ കൂട്ടത്തെ പോലെ
ഇടയന്‍റെ പാട്ട് കേള്‍ക്കാന്‍.
പൊഴിഞ്ഞു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍
എന്‍റെ നാളെയുടെ പ്രതീക്ഷകള്‍ .
താളുകള്‍ മറിയുന്നു - ജീവിതത്തിന്‍റെ
ഇന്നലെകളില്‍ ചോരപ്പടുകൊണ്ട്
ഞാനെഴുതിവച്ച എന്‍റെ ഇരവും പകലും.
പുസ്തകത്തിന്‍ അവസാന താളും മറിഞ്ഞു
ഇനിയില്ല എന്‍റെ ജീവിതം

ഓര്‍മ്മകള്‍ മരിക്കുന്നില്ല ,
ഇത്രയുമല്ല ജീവിതം
താളുകള്‍ കീറി പോയിരിക്കുന്നു
ആരോ പറിചെടുതിരിക്കുന്നു
ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തു ഞാന്‍
മധുരമുള്ള പാട്ടുകള്‍ വീണ്ടും പാടി


എന്‍റെ ജീവിതത്തിന്‍റെ താളുകള്‍
പറിചെടുതിരിക്കുന്നു
മധുരമുള്ള ഓര്‍മ്മകള്‍ വഴി
എനിക്ക് അന്യം നിന്നവ


ആ മുഖം ഇരവില്‍ എന്നെ സ്വപ്നങ്ങളില്‍
പ്രണയിച്ചിരുന്നു
ഞാന്‍ കേള്‍ക്കാത്ത പ്രണയഗാനം
മതിവരാതെ എനിക്കുവേണ്ടി
അവള്‍ പാടിയിരുന്നു
കടലിലെ തിരമാലകള്‍ കരയെ
പ്രണയിക്കുംപോലെ

ഇലകളെ തഴുകി ഒഴുകുന്ന
പൂങ്കാറ്റിനെ പോലെ
അവള്‍ എന്നെ പ്രണയിച്ചിരുന്നു

നീലാകാശത്തിന്റെ സൌന്ദര്യം
പച്ചപ്പുല്ലില്‍ ശയിച്ചു ആസ്വദിച്ചിരുന്നു

അനുരാഗ ചേഷ്ടകള്‍ കണ്ടാവാം
വെള്ളി മേഖങ്ങള്‍ എപ്പോഴോ
നാണിച്ചു തല താഴ്ത്തി

അവളോടുള്ള എന്‍റെ ദിനങ്ങള്‍
എന്‍റെ കാലത്തില്‍ നിന്നും അവള്‍
പറിചെടുതിരുന്നു .
അവള്‍ക്കു വേണ്ടി മാത്രം ഞാന്‍
ഉണര്‍ന്ന ദിവസങ്ങള്‍ .
എന്‍റെ കണ്ണുകളിലെ ദാഹം
അവളുടെ മുഖ സൌന്ദര്യം
മാത്രം ആസ്വദിച്ചിരുന്നു .
തേന്‍ നിറഞ്ഞ അവളുടെ അധരങ്ങള്‍
ഒരു ശലഭാമാവാന്‍ എന്നെ പ്രേരിപ്പിച്ചു
..............!
എന്‍റെ കണ്ടത്തില്‍ നിന്നും
വാക്കുകള്‍ നഷ്ടമായി...............


ഞാന്‍ ആ വൃക്ഷതണലില്‍ തനിച്ചിരുന്നു
ഉറക്കെ പാടാന്‍ആവാതെ











No comments:

Post a Comment