Mar 8, 2010

പാട്ടിന്‍റെ പാലാഴി

പാട്ടു പാടുവാന്‍ മാത്രം
ഒരു കൂട്ട് തേടിയെന്‍ രാപ്പാടി
വന്നതെന്തിനി കൂട്ടില്‍
കണികൊന്ന പൊന്നുതിരും ഈ വനിയില്‍
പാതിരാ കുരുവി നിന്‍
കിനാവുകള്‍ നിനവുകള്‍
ഏതു മണ്‍വീണ തന്‍ മലര്‍ തണ്ടി
തേടുന്നുവോ എഴുന്നുവോ..........(പാട്ടു പാടുവാന്‍)

വിഷാദ രാഗ ഭാവം
വിടരാതകതരില്‍ ഒതുക്കി (2)
വിലോല തന്തി ആകെ
വിമൂഖ ശാന്തമായ്
പറയു നിന്‍റെ തേന്‍ കുടമുടഞ്ഞുവോ
ഒരു ചക്രവാകം വിതുമ്പി
ഇന്നെന്‍ സൗഗന്ധികങ്ങള്‍
കൊഴിഞ്ഞു വീഴുന്നുവോ (പാട്ടു പാടുവാന്‍)

വിശാല നീല വാനില്‍
മധുമാസ നിലാവ് മയങ്ങി(2)
മനസര്സ്സിലെതോ
മരാളികാ വിലാപം
തരള മാനസേ തരിതാമാക്കു നീ
ഒരു കാറ്റു കണ്ണീരോടോതി
സ്നേഹം സംഗീതമാകും
വിദൂര തീരം എങ്ങോ ..............(പാട്ടു പാടുവാന്‍)


ഓ എന്‍ വി യുടെ വരികള്‍

No comments:

Post a Comment