Apr 10, 2010

ഒരു സോഡാ ഗ്ലാസ്സിന്റെ കഥ അല്ലെങ്കില്‍ എന്‍റെ കഥ ...!




ഇവിടെ ഇങ്ങനെ വെറുതേ ഇരിക്കുമ്പോള്‍ എന്തൊക്കെയോ തോനുന്നു ....................ഓര്‍മകളുടെ മൂട് പടം മാറ്റിനോക്കുമ്പോള്‍...............എന്‍റെ ജീവിതത്തിലെ ഞാന്‍ അനുഭവിച്ച നൊമ്പരപെടുതലുകള്‍ ..........ഞാന്‍ എന്നാ കുറിയ മനുഷ്യന്‍ നെഞ്ചു തുറന്നു ഉറക്കെ ചിരിച്ച നിമിഷങ്ങള്‍ ....എല്ലാം ഇന്നലെ പോലെ തോനുന്നു ....അന്ന് എനിക്ക് ആറ്‌ വയസു .........എന്‍റെ കണ്ണിനു എന്തോ പ്രശനം ഉണ്ടെന്നു തോനിയവം എന്‍റെ പപ്പാ എന്നെ കൊല്ലത്ത് ബെന്സിഗേര്‍ ആശുപത്രിയില്‍ കൊണ്ട് പോയത്.............. .കാരണം മറ്റൊന്നും അല്ല ഞാന്‍ പുസ്തകം വായിക്കുന്നത് അതില്‍ കമഴ്ന്നു കിടന്നിട്ടാ .............പട്ടണത്തിലേക്കുള്ള എന്‍റെ ആദ്യ യാത്ര ........ഓര്‍മ്മകള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു ..........................അന്നൊക്കെ ഇന്നത്തെ പോലെ വോള്‍വോ ബസ്‌ ഒന്നും ഇല്ല ...എല്ലാം തുക്കട വണ്ടികള്‍ ആണ് ...........റോഡ്‌ മോത്തം കുണ്ടും കുഴികളും .................ബസിന്റെ ഒര്മയുള്ള എന്‍റെ ആദ്യ യാത്ര ...........കുഴികളില്‍ വീഴുമ്പോള്‍ ഉള്ള കുലുക്കം എന്നെ ആവേശ ഭരിതനക്കി ..............വളവും തിരിവും ഉള്ള റോഡാണ് നമ്മുടേത്‌ ....അതുകൊണ്ട് തന്നെ അങ്ങോടും ഇങ്ങോടും തിരിഉമ്പോള്‍ ഞാന്‍ ചിരിച്ചു ...........ബസിന്റെ സൈഡില്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍ വൃക്ഷങ്ങളും ..മൈല്‍ കുറ്റികളും...........വയലുകളും ഒക്കെ പിറകോട്ടു പോകുന്നത് പോലെ ...........കണ്ണുകള്‍ക്ക്‌ മനോഹരമായവ വീണ്ടും കാണാന്‍ കണ്ണുകള്‍ എന്നെ പിറകോട്ടു വലിച്ചിരുന്നു..............ബസിലെ കിളിയേം കണ്‍ടെക് ടര്‍ നേം ഒക്കെ ആദ്യമായ് കണ്ടു .....അവരുടെ ചെയ്തികളും ...............അങ്ങനെ പലതും .....



ഒടുവില്‍ പട്ടണത്തിലെത്തി ................കൊല്ലം .........ചിന്നക്കട യില്‍ ബസിറങ്ങി .............എന്‍റെ ജില്ല ...ഇത്രേം തിരക്കുള്ള സ്ഥലം എന്‍റെ കുഞ്ഞു മനസിനെ പേടിപ്പിച്ചു ........പപ്പേടെ കയില്‍ ഞാന്‍ മുറുകെ പിടിച്ചു .............ചിന്നക്കടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ക്ലോക്ക് ടോവേരിനു മുന്നിലൂടി ഞാന്‍ നടന്നു ..................ഓട്ടോ റിക്ഷകള്‍ മഞ്ഞ കുപ്പായവും അണിഞ്ഞു കീ കീ എന്ന് നിലവിളിച്ചു അതിലെ പായുന്നുണ്ട്‌ ...............അങ്ങനെ ഒടുവില്‍ ആശുപത്രിയില്‍ എത്തി .............അവിടെ വരിയില്‍ നിന്ന് രേജിസ്ട്രഷോന്‍ നടത്തി ....................എന്നിട്ട് ഒരു വലിയ ഹാളില്‍ .........അടുത്ത എന്‍റെ നമ്പര്‍ എന്നപോലെ ഞാനും വരിയില്‍ നിന്നു................................ഒടുവില്‍ ഒരു നേഴുസമ്മ എന്‍റെ കയില്‍ പിടിച്ചു കൊണ്ട് പൊയ് ഒരു കസേരയില്‍ കയറ്റി ഇരുത്തി ........കണ്ണാടി ഉടെ വലിയ ഫ്രെയിം എന്‍റെ കണ്ണില്‍ വച്ചു..................എന്നിട്ട് അതില്‍ ഓരോരോ പവര്‍ ഉള്ള ലെന്‍സുകള്‍ ഇട്ടു..........ദൂരെ ഉള്ളെ ബോര്‍ഡില്‍ എഴുതിയിട്ടുള്ള അക്ഷരങ്ങളും അക്കങ്ങളും വായിക്കാന്‍ പറഞ്ഞു ......എവിടാ .......!എനിക്ക് വല്ലതും കാണാമോ ........? അങ്ങനെ കുറെ അധികം പരീക്ഷ്നങ്ങള്‍ക്ക് ഒടുവില്‍ എനിക്ക് ശരിയാവുന്ന .............. ഒരു പവര്‍ എനിക്ക് കുറിച്ചു തന്നു .......................എന്നിട്ട് ഒരു ഡോക്ടറിനെ കണ്ടു ........അയാളുടെ പേര് അലക്സാണ്ടര്‍ എന്നോ മറ്റോ ആണ് .......................അയാളുടെ മുറിയില്‍ കയറി ....."വരൂ ഇരിക്ക്" ................അയാള്‍ എനിക്കായ് നീട്ടിയ കസേരയില്‍ ഞാന്‍ ഇരുന്നു ..........എന്നോട് പേര് ചോദിച്ചു ......".അനീഷ്‌ "എന്ന് എന്‍റെ ഉത്തരം.........എന്‍റെ കണ്ണിന്റെ പോളകള്‍ പിടിച്ചു തുറന്നിട്ട്‌ ലൈറ്റ് അടിച്ചു നോക്കി .......എന്തൊക്കെയോ കുറിപ്പില്‍ എഴുതി .....ആ ......................എനിക്കൊന്നും അറിയില്ല .....................!


അവിട നിന്നും കുറിപ്പും മേടിച്ചു ഇറങ്ങിയത്‌ ........പിന്നീട് എന്‍റെ സന്തത സഹചാരിയായ .........എന്നോടെ എപ്പോഴും കൂടെ നടന്നിരുന്ന ...................ഇപ്പോഴും നടക്കുന്ന .............. .....എനിക്ക് മറക്കാന്‍ കഴിയാത്ത .............എന്‍റെ ഉറക്കത്തില്‍ ജനലിനോടെ ചേര്‍ന്ന് കിടന്നു ഉറെങ്ങുന്ന.....................ഞാന്‍ ഉണരുമ്പോള്‍ എന്‍റെ കൈകള്‍ അറിയാതെ തേടി പോകുന്ന ................"കണ്ണട" മേടിക്കാനാണ് ............ഒരു ഓട്ടോറിക്ഷയില്‍ ആണ് കണ്ണട കടയില്‍ എത്തി യത് ........."ഡാനീസ് ഒപ്ടികാല്സ് " ...അന്ന് അത് എവിടാ ആണെന്ന് അറിയില്ല .............ഇന്നു ആ കട അര്‍ച്ചന ആരാധനാ തീയെട്ടെര്‍ നു എതിര്‍ വശത്താണ് ...................അന്ന് എനിക്കറിയില്ലായിരുന്നു .........വളര്‍ന്നു വലുതാകുംബോള്‍ ഞാന്‍ ഇവിടം വീണ്ടും വരേണ്ടവനാണെന്ന് .....................എത്രയോ തവണ ഞാന്‍ അര്ച്ചനയിലും ആരാധനയിലും ഞാന്‍ കയറി .........അത് പോട്ടെ ..................ആ
കടയുടെ മുതലാളി അല്‍പ്പം പ്രായം ചെന്ന ഒരാള്‍ ആണ് ......................അയാള്‍ പപ്പൌടെ കയില്‍ നിന്നും കുറിപ്പ് മേടിച്ചിട്ട് ആ പവറില്‍ ഉള്ള ഗ്ലാസ്‌ തിരയുന്നു ............................മറ്റൊരാള്‍ എന്‍റെ മുഖത്ത് ഫ്രെമുകള്‍ വച്ചു നോക്കിയിട്ട് "ഇതു മതിയോ ...മതിയോ എന്നാ ചോദ്യങ്ങള്‍ .............."ഞാന്‍ എന്ത് പറയാന്‍



ഒടുവില്‍ ഒരു സോഡാ ഗ്ലാസ്സുമായി ..........................എന്‍റെ മുഖത്ത് ഒരു പുതിയ അലെങ്കരമായ് ..................ഞാന്‍ പതിയെ നടന്നകന്നു ..................................എന്‍റെ സ്വപ്നങ്ങള്‍ ...............ഒരു പുതിയ തുടക്കം ......................ബസ്‌ കയറി തിരിച്ചു വീട്ടിലേക്കു .............എന്തോ മുഖത്തൊരു ഭാരം പോലെ ..............................വീട്ടില്‍ വന്നപ്പോള്‍ ആരോടും ഒന്നും മിണ്ടിയില്ല ....................കൊല്ലത്ത് പോയതിന്റെ ഗമ യാണെന്ന് അമ്മ .....................................അതുവരെ കളിച്ചും ചിരിച്ചും കുതിരകളിച്ചും നടന്നവന്‍ അല്‍പ്പം ഒതുങ്ങി ...........................കണ്ണില്‍ ഇരിക്കുന്നത് കണ്ണാടി യാണ് ...................തറയില്‍ വീണാല്‍ പൊട്ടും ...........അധികം ഓട്ടവും ചാട്ടവും ഒന്നും വേണ്ട ...........പൊട്ടിയാല്‍ അടികിട്ടും .............വീടിന്‍റെ അകത്തു എന്നെ അടിക്കാന്‍ മേണ്ടി ഒരു പുളിങ്കമ്പ് വെട്ടി വച്ചിട്ടുണ്ട് ................... ആ ഒതുക്കം ഇപ്പോഴും എനിക്കുണ്ട് ...............ഇല്ലേ .........................ഒരു സോഡാ ഗ്ലാസ്സിന്റെ നിയന്ത്രണം ..............................................ഇപ്പോ ഇതു പോരെ .................ബാക്കി അടുത്തതില്‍....................@

1 comment:

  1. ജോണേ ............

    ഇത് വളരെ മനോഹരം..........



    ജോണേ നമ്മള് രണ്ടും തുല്യ ദുഖിതരാണ്..........
    താങ്കളുടെ കഥനകഥ വായിച്ചപ്പോള് എന്റെ കവിളുകളിലൂടെ ഒഴുകിയ കണ്ണുനിരിന്റെ ഉപ്പു രസം എന്നെ ഓ൪മിപ്പിക്കുന്ന സത്യം
    എനിക്ക് താങ്കളോടുളള സ്നേഹത്തിന്റെ ആഴമാണ്..........

    ജോണേ....ഒരിക്കലും തളരരുത്...........

    ഈ സോഡാ.....ഗ്ളാസിനും വിലയുളള ഒരു കാലം വരും.............

    keep it up.............

    ReplyDelete