Aug 10, 2010

വാളുവച്ചവന്‍


നട്ടപാതിരക്കു ചൂട്ടും കത്തിച്ചു വയലിന്‍റെ അരികത്തു കൂടി മെയിന്‍ റോഡിലേക്ക് ഇറങ്ങി .വഴിയില്‍ വച്ച് കണ്ട പാതിരി ചോദിച്ചു "എവിടേക്ക."......? ....അല്‍പ്പം പതിഞ്ഞ സ്വരത്തില്‍ "വാള് വെക്കാന്‍". ഞെട്ടിയ പാതിരിയുടെ മുഖം നോക്കാതെ ഇരുട്ടില്‍ ചൂട്ടിന്റെ വെളിച്ചത്തില്‍ നടന്നു കൊണ്ടേ ഇരുന്നു ..ആ നടത്തത്തിനു ഒരു താളം ഉണ്ടായിരുന്നു .കാലത്തിന്‍റെ വികൃതികള്‍ അയാള്‍ക്ക് നല്‍കിയ ഒരു മുറിഞ്ഞ മനസിന്റെ ഉടമയായിരുന്നു .ചീറി പാഞ്ഞു എതിരെ വന്ന ജീപ്പ് നിര്‍ത്തി വണ്ടിക്കാരന്‍ ചോദിച്ചു "കുറുപ്പേ . ... എവിടേക്ക"........................?.വീണ്ടും പതിഞ്ഞ സ്വരത്തില്‍ "വാള് വെക്കാന്‍".നടത്തത്തിനു വേഗം കൂടി .നല്ല മഞ്ഞുണ്ട് .ഇരുട്ടിന്‍റെ സൌന്ദര്യം കുറഞ്ഞു വരുന്നു .ഒടുവില്‍ തന്‍റെ ലകഷ്യ സ്ഥാനത് ..മുക്കവലയില്‍ ....പഞ്ചായത്ത് കിണറിന്റെ ഇടിഞ്ഞ കൈവരികള്‍ .....ആരും തിരിഞ്ഞു നോക്കാത്ത സ്ഥലം ....കിണര്‍ ആണെങ്കിലും അതില്‍ കുപ്പ ഇടുന്ന സ്ഥലമാണ്‌ ...നാറിയ ഗന്ധം അയാളുടെ മുഖത്തെ പ്രക്ശുബ്ധനക്കി ..താന്‍ അരയില്‍ ഒളിപ്പിച്ച വാള്‍ പുറത്തെടുത്തു ..താന്‍ ചെയ്താ കുലപാതകത്തിന്റെ ഏക തെളിവ് ....ആ വളുവക്കാന്‍ ആണ് നാട്ടപതിരക്ക് ഈ കഷ്ടപ്പാട് .നല്ല ആഴമുള്ള കിണറാണ് കിണറ്റിലിരങ്ങണം .ഇറങ്ങി ഏതെങ്കിലും ഇടുക്കില്‍ അടിച്ചുറപ്പിച്ചു വക്കണം ,എന്നിട്ട് ഒരു കുലപതകി യെ മനസ്സില്‍ തിരുകി ആരും അറിയാതെ ജീവിക്കണം എല്ലാം മനസ്സില്‍ പറഞ്ഞുറപ്പിച്ചു ...കിണറ്റില്‍ ഇറങ്ങാന്‍ വേണ്ടി താന്‍ കൊണ്ടുവന്ന കയര്‍ എടുത്തു തൂണില്‍ കെട്ടി ..കിനെട്ടിലെക്കിരങ്ങി ..പകുതി എത്തിയപ്പോഴേക്കും .ദ്രവിച്ച തൂണ്‍ ഒരലര്‍ച്ചയോടെ അയാളെയും കൊണ്ട് ആ പോട്ടകിണറിന്റെ ആഴങ്ങളിലേക്ക് ...ചപ്പു ചവറില്‍ കിടന്നിരുന്ന ഒരു കഷണം ഇരുമ്പ് കമ്പിയില്‍ അയാളുടെ ശരീരം ഞെരിഞ്ഞു ...മരണം......,അത് സംഭവിച്ചു ............ പിറ്റേ പുലര്‍ച്ചയില്‍ ജനം ഇരട്ടകുലപതകത്തിന്റെ പിറകെ .......,

No comments:

Post a Comment