Jun 3, 2010

എവിടെ നീ എന്‍റെ കാമുകി...............?,................?

വീണ്ടും പ്രണയം ....................വിരഹം ..........വേദന .............എന്തേ ഞാന്‍ എങ്ങനെ ആയി പോയത് .....................എന്‍റെ മനസിന്‍റെ താളം തെറ്റിയോ ആവൊ.............?
പക്ഷെ പ്രണയം മധുരമുള്ള ഒരു വികാരം ആണ് -അത് പ്രണയിക്കുന്നവര്‍ക്ക് - എന്തെ എനിക്ക് ഇങ്ങനെ തോനന്‍ കാരണം ...............?.......ഒരു സത്യം പറഞ്ഞോട്ടെ ഞാന്‍ പ്രണയിച്ചിട്ടില്ല ...........ഇതെല്ലാം എന്‍റെ സങ്കല്‍പ്പത്തിലെ പ്രണയം ആണ് ..............................എന്‍റെ വികൃതമായ ചിന്തകളുടെ ആകെ തുക .............എന്‍റെ സ്വപ്‌നങ്ങള്‍ .............നെടുവീര്‍പ്പുകള്‍ .......എല്ലാമുണ്ട് ഇതില്‍ ..................എന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ച പോര എന്ന് പലരും പറയുന്നുണ്ട് ..............പക്ഷെ എനിക്ക് ഇങ്ങനെയൊക്കെ പറ്റു...............@#




എവിടെ നീ എന്‍റെ കാമുകി..........?

ഇരുളിന്‍റെ മറ നീക്കി നീ പുറത്തുവ
കറുത്ത വസ്ത്രങ്ങള്‍ പറിചെറിയു നീ
ഇരുളിന്‍റെ നിശബ്ദധത വലിച്ചെറിയു.

ഇവിടെ ഞാനും എന്‍റെ പകലുകളും
കണ്ണ് തുറന്നു കാത്തിരിക്കുന്നു
നിന്‍റെ
മനസിന്‍റെ പോന്നോളങ്ങളില്‍
താരാട്ടു കേട്ടുറങ്ങാന്‍ .....!

ഇന്നലെയുടെ തണുത്ത സന്ധ്യകളില്‍
എന്‍റെ മനസിന്‍റെ വികാര തന്ദ്രികളില്‍
നീ തൊട്ടുണര്‍ത്തിയ രാഗ ഭാവങ്ങള്‍
എന്‍റെ മൂകതയിലെ കൂട്ടുകാരി ,..............
എന്‍റെ ഏകാന്തതകളിലെ ഞരക്കങ്ങള്‍ ....!
എവിടേ നീ എന്‍റെ കാമുകി ..............?

എന്‍റെ മനസിന്‍റെ ജാലകപ്പടിയില്‍
നിന്‍റെ രൂപം ഞാന്‍ കൊത്തിവച്ചു....!
നിന്നുടെ അനുവാദമില്ലാതെ.............'
ഇനി എന്നെങ്കിലും നീ വരുമ്പോള്‍
ഞാനത് നിനക്ക് നല്‍കും
നിന്‍റെ അനുവാദം ഇല്ലാതെ ..........!

ആത്മാവ് മരിച്ചുവോ നിന്നില്‍
ഇരുളടഞ്ഞ മുറികള്‍ വിളിക്കുന്നുവോ നിന്നെ....?
മനസിന്‍റെ പാട്ടുകള്‍ നിലച്ചുവോ നിന്നില്‍..........?
ഒന്ന്നു പാടു പ്രിയേ നീ .......ഒന്നുറക്കെ പാടു

ഒരു പകല്‍ മരിച്ചു
എന്‍റെ സ്വപ്നങ്ങള്‍ കരിഞ്ഞു
നാളെയെ ശപിച്ചു കൊണ്ട് ഞാന്‍
പിന്‍വാതിലിലൂടെ പിന്തിരിയുന്നു .

നേര്‍ത്ത സങ്കടം മാത്രം ബാക്കി
ഇന്നലെകള്‍ എന്നെ പരിഹസിക്കുന്നു
പ്രണയം എന്ന മൂനക്ഷരം ഒടുവില്‍ എന്‍റെ
പകലുകള്‍ ഇല്ലാതെയാക്കി


ഇന്നലെകളില്‍ എന്‍റെ പകലുകള്‍ക്ക്‌
ജീവന്‍ ഉണ്ടായിരുന്നു.
നിമിഷങ്ങള്‍ ഓരോന്നും പടിയിറങ്ങുമ്പോള്‍
നെടുവീര്‍പ്പുകള്‍ .......നെടുവീര്‍പ്പുകള്‍

തുളസി കതിരും ചൂടി നീ എന്നുടെ
കണ്ണുകള്‍ക്ക്‌ മുന്നില്‍ കഥ പറയുമ്പോള്‍
അറിയാതെ അറിയാതെ നിന്നെ ഞാന്‍
'
നീ എന്‍റെ സുന്ദരീ ' എന്ന് വിളിചെന്റെ
മനസിന്‍റെ അന്തരാലങ്ങളില്‍ പ്രതിഷ്ട്ടിച്ചതും

"
ഓരോ പകലും ഇരുട്ടിനെ പ്രണയിക്കുമ്പോള്‍ ഞാന്‍ വിഷാദത്തിലാവും ............നാളെ സൂര്യന്‍ ഉദിക്കതിരുന്നാല്‍ഞാന്‍ എന്ത് ചെയും "


എവിടേ നീ എന്‍റെ കാമുകി ....................................?


ഒരു കാറ്റു കൊടുംകാറ്റായി ഭൂമിയെ പ്രണയിച്ചപ്പോള്‍
എന്‍റെ പ്രണയം ഇല്ലാതെ ആയി ........!
അവള്‍ പോയി അന്ധകാരത്തിലേക്ക്,
ഇരുട്ടിനെ പ്രണയിക്കാന്‍.
മരണം അവളോട്‌ പ്രണയം ചോദിച്ചു .
നിശബ്ദധ യിലേക്ക് ഞാന്‍ ഓടി
നിറങ്ങള്‍ എല്ലാം എന്നില്‍ നിനും അകന്നു .

ഒരു
ശിശിരം ഇനി ഉണ്ടാവുന്നതും കാത്ത്
ദൂരെ കാലചക്രത്തിന്റെ തിരിവും
നോക്കി ഇവിടെ ഞാനിരിപ്പുണ്ട് ..............ഏകനായി ..............നിസന്ഗനായി,


ഇനി ഞാന്‍ എന്ത് എഴുതും ...............നഷ്ടപെട്ടിരിക്കുന്നു എന്‍റെ വാക്കുകള്‍ .................. എന്‍റെ കണ്ണുകളില്‍ ഇരുട്ടു ഇരച്ചു കയറുന്നു .......................പ്രണയം എനിക്ക് നഷ്ടപെട്ടു.................................മരണം എന്‍റെ മാറ് പിളര്‍ന്നു കൊണ്ട് പോയതാണ് അവളെ .....................ഹെ.....മരണമേ നീ ചെയ്തത് കൊടും ചതി ആണ് ................................ഒന്ന് നില്‍ക്കൂ .........എന്‍റെ പ്രണയത്തെ നിനക്ക് തിരിച്ചു തന്നുകൂടെ .........................എനിക്ക് വേണം എന്‍റെ സഖിയെ ...............ആ പൂവിനെ ................!

No comments:

Post a Comment