Nov 13, 2010

ഭിക്ഷക്കാരന്‍



നീട്ടിവളര്‍ത്തിയ തലമുടി
കൈയില്‍ ഭാണ്ഡം
പുഞ്ചിരി മറഞ്ഞ മുഖം
കണ്ണുകള്‍ അന്വേഷിക്കുന്നുണ്ട്
സ്വയം പിറുപിറുപ്പ്‌

അരുണനെ തേടി നടന്നു

നാട്ടുച്ചക്കാണ് അറിഞ്ഞത്
അരുണന്‍ തന്നെ തെടുകയായിരുന്നെന്നു..!

ഭാണ്ടാത്തിനുള്ളില്‍ പഴയകാല വിഴുപ്പുകള്‍

ഓര്‍മകള്‍ക്കപ്പുറത്തു ഓര്‍മിചെടുക്കാന്‍ കരുതിയവ,
വിരലുകളിലെ അംഗുലികള്‍ കരിപുരെന്ടവ
സ്വര്‍ണ്ണം മാഞ്ഞുപൊയരിക്കുന്നു ....പ്രതാപവും.

എതിരെ വരുന്ന കണ്ണുകള്‍,

ഒഴിഞ്ഞു മാറുന്നു...പിറുപിറുക്കുന്നു.
കലത്തിന്റെ കഴിഞ്ഞ ചക്രങ്ങളില്‍
ചക്രവര്‍ത്തിയായിരുന്നു പോലും...!!
ആന്ജപിച്ചിരുന്ന കണ്ടങ്ങളില്‍ നിന്നും-
വെള്ളം നനയാത പതിഞ്ഞ സ്വരം.
മാളിക മുറിയില്‍ നിന്നും തെരുവിന്‍റെ-
തുറന്ന മുറികളില്‍ ശയനം
വൃശ്ചിക സന്ധ്യകളിലെ പാലപ്പൂ ഗന്ധവും ശ്വസിച്ചു .

അറിയാത്ത വഴികളുടെ ഗന്ധവും ശ്വസിച്ചു

പോയ കലത്തിന്റെ ഓര്‍മകളും പേറി
ആ ജെന്മം നീറി നീങ്ങുന്നു --
നേരെ വരുന്ന ജെന്മാങ്ങളുടെ നേര്‍ക്ക്‌
കൈയും നീട്ടി .
'മേല്‍വിലാസമില്ലാത്ത വഴിയാത്രക്കാരന്‍'
അതെ -- "ഭിക്ഷക്കാരന്‍ "










1 comment:

  1. "ഭാണ്ടാത്തിനുള്ളില്‍ പഴയകാല വിഴുപ്പുകള്‍
    ഓര്‍മകള്‍ക്കപ്പുറത്തു ഓര്‍മിചെടുക്കാന്‍ കരുതിയവ,
    വിരലുകളിലെ അംഗുലികള്‍ കരിപുരെന്ടവ
    സ്വര്‍ണ്ണം മാഞ്ഞുപൊയരിക്കുന്നു ....പ്രതാപവും."

    അവരുടെ വേദന മനസിലാക്കാന്‍ ആര്‍ക്കും സമയമില്ല...
    ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ .. ആഗ്രഹങ്ങള്‍ ഒന്നുമില്ലാതെ അവര്‍ ജീവിക്കുന്നു.. നമുക്കിടയില്‍ തന്നെ
    വിവേചന ചിന്താഗതിയോടെ സമീപിക്കുന്നവര്‍ കല്ലെറിയുന്നു..സഹതാപം തോന്നുന്നവര്‍ അന്നദാനം നടത്തുന്നു..ഒരിറ്റു പുണ്യത്തിനായി
    ആരും മനസിലാക്കുന്നില്ല നമ്മള്‍ തന്നെയാണ് ഇങ്ങനെ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതെന്നു
    അവരവരുടെ സ്വാര്‍ത്ഥ ലാഭത്തിനായി നെട്ടോട്ടമോടുന്നവര്‍ ... സമയത്തെ വെല്ലുവിളിക്കുന്നവര്‍
    കാലത്തിനും മുന്നേ ഓടുന്നവര്‍.. എല്ലാവരും ചിന്തിക്കണം ...മനസിലാക്കണം ...
    "ആരാണു ഭുമിയുടെ യഥാര്‍ത്ഥ അവകാശികള്‍"

    ReplyDelete