Dec 16, 2010

നഷ്ട വസന്തം

മഞ്ഞും ,മനസിന്‍റെ നിറം ശുഭാവുമായിരിക്കുന്ന ഒരു മാസമാണ് ഡിസംബര്‍ .ഡിസംബറിനു ഒരു വിരഹിണിയുടെ മുഖമുണ്ട്....കാത്തിരിപ്പിന്‍റെ കുളിരുണ്ട്....നഷ്ടങ്ങളുടെ കണക്കെടുപ്പുണ്ട് .....വേര്‍പിരിയലിന്‍റെ നനുത്ത വേദന .... എന്‍റെ പ്രേയസിയുടെ മുഖമാണവള്‍ക്ക് .......ഒരു വസന്തമാസ സന്ദ്യയില്‍ വശ്യമായ സൌന്ദര്യവുമായി എന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ പെയ്തിറങ്ങിയ അവള്‍ എന്നെ വിടാതെ പിന്തുടരുന്നുണ്ട് ..അത് കൊണ്ട് ഡിസംബര്‍...., നീ എനിക്കേറ്റവും പ്രിയപ്പെട്ടവള്‍ .!


എന്‍റെയും നിങ്ങളുടെയും സ്വകാര്യ ജീവിതത്തില്‍ സന്തോഷമോ ദൂഖമോ ഒക്കെ സമ്മാനിച്ച ഒരു വര്‍ഷം വിട പറയുകയാണ് ..വിടപറയുന്ന നിമിഷങ്ങളെ നോക്കി നെടുവീര്‍പ്പിടുന്നവര്‍ ഉണ്ടാകാം ...കാലചക്രങ്ങള്‍ക്കിടയില്‍ പെട്ട് വിടപറയുന്ന ഈ വര്‍ഷം എനിക്ക് സമ്മാനിച്ചത്‌ ഒരിക്കലും മറക്കാനാവാത്ത ചില മുഖങ്ങള്‍ .........ചില സൌഹൃദങ്ങള്‍ .......ചില നൊമ്പരപെടുതലുകള്‍ .......വേദനയുടെ വിഷം കുടിച്ചു ഞാന്‍ അലഞ്ഞ കുറച്ചു നിമിഷങ്ങള്‍ ............എല്ലാം എല്ലാം നീ എനിക്ക് സമ്മാനിച്ചതാണ്‌ .


നാളെ പുതിയ കുപ്പായവുമണിഞ്ഞു ഉനെര്‍ന്നെഴുനെല്‍ക്കുന്ന സൂര്യനെ കാണാന്‍ കാത്തിരിക്കുകയാണ്‌ ഞാന്‍.....ശുഭ പ്രതീക്ഷയും കൊണ്ട് വരുന്ന ഒരു പുതിയ വര്‍ഷം ..........പുതിയ തീരുമാനങ്ങളും പ്രതീക്ഷകള്‍ക്കും ഒപ്പം സഞ്ചരിക്കാന്‍ .......ജീവിത വിജയങ്ങളുടെ അടുത്തേക്ക് പതിയെ പതിയെ നടന്നടുക്കാന്‍....... കാല്‍പ്പനികതയുടെ ലോകത്ത് നിന്നും നേര്‍ കാഴ്ചകളുടെ ലോകത്തേക്ക് തിരിച്ചുവരാന്‍ ശ്രമിക്കാം .........ആത്മാര്‍ഥമായി .


എന്‍റെ പ്രിയപ്പെട്ട മുഖങ്ങള്‍ക്കു "പുതുവത്സരശംസകള്‍ ."


2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ജീവിതത്തിന്റെ ഒഴുക്കില്‍ നമ്മള്‍ മറന്നുപോകുന്ന ചില പഴയ ഓര്‍മ്മകള്‍ തിരിച്ചു വന്നു ഇത് വായിച്ചപ്പോള്‍ .. എന്നോ മറന്നുപോയ ഒരുപാടു മുഖങ്ങള്‍ ഓര്‍മയുടെ കൈവരിയിലൂടെ നടന്നു വന്നു.. നന്ദിയുണ്ട് സുഹൃത്തേ ...
    ഇനിയും ഇതേപോലെയുള്ള നല്ല പോസ്റ്റുകള്‍ എഴുതാന്‍ സുഹൃത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete